Friday, July 5, 2024
spot_imgspot_img
HomeNewsKerala News'വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം,ഡ്രെയിനേജ് സംവിധാനങ്ങൾക്ക് ചിലവഴിച്ച തുക പരസ്യപ്പെടുത്തണം'; കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ...

‘വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം,ഡ്രെയിനേജ് സംവിധാനങ്ങൾക്ക് ചിലവഴിച്ച തുക പരസ്യപ്പെടുത്തണം’; കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരി. Complaint to the National Human Rights Commission on the water logged issue in Kochi

വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന നിർദേശവും വിവരാവകാശ പ്രവർത്തകനായ കെ ഗോവിന്ദൻ നമ്പൂതിരി മുന്നോട്ട് വെക്കുന്നുണ്ട്.

കൊച്ചിയിലെ ഡ്രെയിനേജ് സംവിധാനങ്ങൾക്കായി ചിലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും പരാതിയിലുണ്ട്.

നേരത്തെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കില്‍ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

കൊച്ചി നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളകെട്ട് രൂപപ്പെട്ടത്. വെള്ളക്കെട്ടിൽ കോടികളുടെ നാശ നഷ്ട്ടമുണ്ടായിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡും വെള്ളത്തിനടിയിലായിയിരുന്നു.

അതേസമയം കാനകളിലെ ചെളി നീക്കാന്‍ കോടികള്‍ മുടക്കി യന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടും കൊച്ചി നഗരം ഇപ്പോഴും വെള്ളത്തിനടിയില്‍ പെടാൻ കാരണം കൊച്ചി കോർപ്പറേഷന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. കൊച്ചിയിലെ നഗരവാസികളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments