Wednesday, June 26, 2024
spot_imgspot_img
HomeCinemaCelebrity Newsഅഖില്‍ മാരാര്‍ക്കെതിരെ ശോഭ വിശ്വനാഥിന്റെ പരാതിയില്‍ കേസ് : താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ...

അഖില്‍ മാരാര്‍ക്കെതിരെ ശോഭ വിശ്വനാഥിന്റെ പരാതിയില്‍ കേസ് : താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ കേസിനും പരാതി നൽകിയെന്ന് അഖിൽ

ബിഗ് ബോസ് സീസണ്‍ 5 ലെ മികച്ച മത്സരാർത്ഥികൾ ആയിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. അഖിലിനായിരുന്നു ടൈറ്റില്‍ നേടാനായത്, ശോഭ നാലം സ്ഥാനത്താണ് എത്തിയത്.ഇപ്പോഴിതാ തനിക്കെതിരെ ശോഭ വിശ്വനാഥിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതായി അഖില്‍ മാരാർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.case against akhil marar

പല പ്രാവശ്യം ചോദിച്ചിട്ടും ഞാൻ ചെയ്ത കുറ്റം എന്താണെന്ന് പൊലീസിന് പറയാൻ കഴിയുന്നില്ലെന്ന് അഖിൽ കുറിച്ചു. തനിക്കെതിരെ പോക്‌സോ കേസ് എടുക്കണം എന്നും പറഞ്ഞു ചൈൽഡ് വെൽഫയർ വഴി കമ്മീഷണറുടെ ഓഫീസിൽ മറ്റൊരു കേസും കൊടുപ്പിച്ചു.

താൻ കുട്ടികളെ തല്ലും എന്ന് പറഞ്ഞു. നാളിത് വരെ എൻ്റെ മക്കളെ തല്ലുന്നത് പോയിട്ട് അവരോട് കയർത്ത് പോലും സംസാരിക്കാത്ത അവരുടെ കൂട്ടുകാരൻ ആയ അച്ഛൻ ആണ് താനെന്നും അഖിൽ മാരാർ പറഞ്ഞു.

അഖിൽ മാരാരുടെ കുറിപ്പ്

ഞാൻ ഈ പോസ്റ്റ് ചെയ്യുന്നത് എനിക്കിന്ന് ലഭിച്ച പൊലീസിന്റെ നോട്ടീസ് ആണ്…പരാതിക്കാരി ശോഭ വിശ്വനാഥ്…അന്വോഷണ ഉദ്യോഗസ്ഥനോട് ആവർത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും ഞാൻ ചെയ്ത കുറ്റം എന്തെന്ന് അവർക്ക് പറയാൻ കഴിയുന്നില്ല… ഒരു സ്ത്രീ പരാതി കൊടുത്താൽ crpc section 153പ്രകാരം കേസ് എടുക്കണം അതുകൊണ്ട് കേസ് എടുത്തു എന്നാണ് അവർ പറയുന്നത്…

എനിക്കെതിരെ പോക്‌സോ കേസ് എടുക്കണം എന്നും പറഞ്ഞു ചൈൽഡ് വെൽഫയർ വഴി കമ്മീഷണരുടെ ഓഫീസിൽ മറ്റൊരു കേസും കൊടുപ്പിച്ചു.. ഞാൻ കുട്ടികളെ തല്ലും എന്ന് പറഞ്ഞു.. നാളിത് വരെ മക്കളെ തല്ലുന്നത് പോയിട്ട് അവരോട് കയർത്ത് പോലും സംസാരിക്കാത്ത അവരുടെ കൂട്ടുകാരൻ ആയ അച്ഛൻ ആണ് ഞാൻ.

ശോഭക്കെതിരെ ധന്യ രാമൻ വളരെ ഗുരുതരമായ ചാരിറ്റി തട്ടിപ്പ് എന്ന ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു.. അതും ശോഭയുടെ പേരും ഫോട്ടോയും വെച്ചു.. അതിനെതിരെ ഒരക്ഷരം മിണ്ടാൻ ഇവർക്ക് കഴിഞ്ഞില്ല.. കാരണം ധന്യ രാമന്റെ കൈയിൽ തെളിവുണ്ട് എന്നതാകാം കാരണം..

അതുകൊണ്ട് കുട്ടികളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് പാവങ്ങളുടെ പേരിൽ ബിസിനസ്സ് ഇങ്ങനെയൊക്കെ ജീവിക്കുന്ന പലരും നമുക്കിടയിൽ ഉണ്ട്.. ശോഭ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം.. പക്ഷെ ധന്യ രാമൻ പറഞ്ഞപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് നിങ്ങൾ ചോദിക്കണം.

ഞാൻ പറഞ്ഞതൊക്കെ പബ്ലിക് ആയി നിങ്ങളിൽ പലരും കേട്ടതാണ്. സീസൺ അഞ്ചിലെ ഒരു മത്സരാർഥിക്കും ഒരു രീതിയിൽ ഉള്ള ബുദ്ധിമുട്ടും ഉണ്ടായതായി എനിക്കറിയില്ല. എന്നാൽ കൈകൂലി കൊടുത്തു അതായത് കിട്ടുന്നതിൽ പകുതി കൊടുക്കാം എന്ന് പറഞ്ഞു ഒരാൾ അവിടെ കയറിയതായി സംശയമുണ്ട് എന്നാണ് പറഞ്ഞത്.

3 പെൺകുട്ടികൾ പരസ്യമായി ഞാൻ പറഞ്ഞതിനെ അനുകൂലിച്ചു രംഗത്ത് വന്നു.. മറ്റ് മത്സരാർഥികളും ശ്രീലക്ഷ്മി അറയ്ക്കൽ നെ പോലെ ചിലരും ഞാൻ പറഞ്ഞത് ശെരി എന്ന് വെച്ചു. ഒരമ്മ തന്റെ മകൾക്കുണ്ടായ അനുഭവം എന്നോട് പറഞ്ഞതും മറ്റൊരു മത്സരാർഥിയുടെ സുഹൃത്തിനുണ്ടായ പ്രശ്‌നം ഞാൻ ശോഭയ്ക്ക് അയച്ചു കൊടുത്തു. വിഷയത്തിൽ നിനക്ക് ഇടപെടാൻ കഴിയുമോ എന്ന് ചോദിച്ചു. ഒരക്ഷരം അതിനെതിരെ പ്രതികരിക്കാത്ത ഇവർ എന്നോടുള്ള വിരോധം കൊണ്ടും കപ്പ് കിട്ടാത്ത ദേഷ്യം കൊണ്ടും നാലാം സ്ഥാനത്ത് തള്ളപ്പെട്ട യാഥാർഥ്യം തിരിച്ചറിയാതെ അവൾക്ക് അവകാശപ്പെട്ടത് ഞാൻ തട്ടിയെടുത്തു എന്ന പകയാണ് കൊണ്ട് നടക്കുന്നത്.

ഇതല്ല ഇതിനപ്പുറവും നാളെ എനിക്കെതിരെ ഇവർ ചെയ്യും. നിങ്ങൾ അറിഞ്ഞിരിക്കാൻ ഇത് പോസ്റ്റ് ചെയ്യുന്നു. ഇവരെ പോലെ ഉള്ളവരുടെ ഇത്തരം പ്രവർത്തി കാരണം നാളെയിൽ അർഹത ഉള്ള നീതി ലഭിക്കേണ്ട സ്ത്രീകളെ പോലും ജനം സംശയത്തോടെ കാണും. സ്ത്രീയും പുരുഷനും തുല്യരാണ്.. പക്ഷെ സ്ത്രീ എന്ത് പറഞ്ഞാലും ഞങ്ങൾ കേസെടുക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments