Monday, July 1, 2024
spot_imgspot_img
HomeNewsInternationalയുകെയിലും അതിശക്തമയ മഴ മുന്നറിയിപ്പ്; നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ ആംബര്‍ അലർട്ട്; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളിലും...

യുകെയിലും അതിശക്തമയ മഴ മുന്നറിയിപ്പ്; നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ ആംബര്‍ അലർട്ട്; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം

ലണ്ടൻ: വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും വെള്ളപ്പൊക്കത്തിനും കനത്ത മഴയ്നിക്ക് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൂടാതെ, മാഞ്ചസ്റ്റർ, ലിവർപൂൾ തുടങ്ങിയ മേഖലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കാൾട്ടൺ-ഇൻ-ക്ലീവ്‌ലാൻഡിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഇന്നലെഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നതെന്ന് നോർത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു. മറ്റാർക്കും പരിക്കില്ല. സംഭവത്തിൻ്റെ വിശദാംശങ്ങൾ പോലീസ് ഇപ്പോഴും സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കരുതെന്ന് പോലീസ് വ്യകതമാക്കി.

ഉരുൾപൊട്ടലുണ്ടായ കാൾട്ടൺ ബാങ്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 12 മണിക്കൂറിനുള്ളിൽ മഴ പെയ്തു. തുടർന്ന് വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നോർത്ത് വെയിൽസ്, മാഞ്ചസ്റ്റർ, ലിവർപൂൾ എന്നിവയുടെ ചില ഭാഗങ്ങളിൽ ആംബർ മഴ മുന്നറിയിപ്പ് നൽകി. വടക്കൻ ഇംഗ്ലണ്ട്, മിഡ്‌ലാൻഡ്‌സ്, നോർത്ത്, സെൻട്രൽ വെയിൽസ് എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട്ബാധകമാണ്. തെക്കൻ, കിഴക്കൻ സ്കോട്ട്ലൻഡിനും ജാഗ്രത മുന്നറിയിപ്പ് ഉണ്ട്. വേഗത്തിലുള്ളതും ആഴത്തിലുള്ളതുമായ ജലപ്രവാഹം ജീവൻ അപകടത്തിലാക്കുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ലോക്കല്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കുന്ന പ്രാദേശിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്ത 12 മുതൽ 24 മണിക്കൂർ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments