Friday, July 5, 2024
spot_imgspot_img
HomeCinemaനടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.Actor Siddique’s son Rashin passed away

പടമുകള്‍ പള്ളിയില്‍ കബറടക്കം വൈകിട്ട് 4 ന് നടക്കും.. കഴിഞ്ഞ നവംബറില്‍ റാഷിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഷഹീന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു.

റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.
നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments