Friday, May 17, 2024
spot_imgspot_img
HomeNRIGulfദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം, അടൂർ സ്വദേശിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

ദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം, അടൂർ സ്വദേശിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

ദുബൈ: നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ചു വയസ്സുകാരിക്ക് ദുബൈയില്‍ ദാരുണാന്ത്യം. accident in dubai

ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനിയാണ്.

ഇന്നലെ കേരളത്തിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച്‌ മറിയുകയായിരുന്നു. ‘ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിൻ. മറ്റൊരു സഹോദരി നോവ ജോയ്.

ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments