Friday, July 5, 2024
spot_imgspot_img
HomeCrime Newsസോഷ്യല്‍ മീഡിയാ സ്റ്റാറ്റസിലുള്ളത് കുടുംബ പ്രശ്‌നം; അമല്‍ റെജി ഗര്‍ഭിണിയായ ഭാര്യയോട് കാട്ടിയതുകൊടും ക്രൂരത; ഷിക്കാഗോയില്‍...

സോഷ്യല്‍ മീഡിയാ സ്റ്റാറ്റസിലുള്ളത് കുടുംബ പ്രശ്‌നം; അമല്‍ റെജി ഗര്‍ഭിണിയായ ഭാര്യയോട് കാട്ടിയതുകൊടും ക്രൂരത; ഷിക്കാഗോയില്‍ വെടിയേറ്റ മീരയുടെ നില അതീവ ഗുരുതരം; കുറ്റസമ്മതം നടത്തി കോട്ടയംകാരൻ

ന്യൂയോര്‍ക്ക്: യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.

ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-ലാലി ദമ്ബതിമാരുടെ മകള്‍ മീര(32)യാണ് ചിക്കാഗോയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.  A pregnant Malayali woman is in critical condition after being shot by her husband in Chicago

മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു.നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം.

കഴിഞ്ഞ ദിവസമാണ് മീരയെ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍ റെജി വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു ഇരുവരും.

അമല്‍ റെജിയെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. 2019ലാണ് മീരയും അമല്‍ റെജിയും വിവാഹിതരായത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്.

ഈ അടുത്ത കാലത്തായി കുടുംബ പ്രശ്‌നങ്ങള്‍ കൂടി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് അമേരിക്കൻ പൊലീസും പറയുന്നത്.

ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; വെടിയേറ്റത് ഉഴവൂര്‍ സ്വദേശിയായ മീരയ്ക്ക് ; യുവതിയുടെ നില അതീവഗുരുതരം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments