അയർലൻഡ്: കാൻസർ ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്ന അയര്‍ലന്‍ഡ് മലയാളി അന്തരിച്ചു. അയർലണ്ടിലെ കൗണ്ടി കോർക്കിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഷൈൻ യോഹന്നാൻ പണിക്കർ (46) ആണ് മരിച്ചത്.
കാൻസറിൻ്റെ ചികിത്സയിലിരിക്കെയാണ് അയർലൻഡ് മലയാളി മരിച്ചത്. കൊല്ലം ജില്ലയിലെ കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ യോഹന്നാൻ പണിക്കരുടെയും(മാമച്ചന്) അന്നമ്മയുടെയും മകനാണ്. ഭാര്യ ആലപ്പുഴ ജില്ലയിലെ കറ്റാനം വാത്തള്ളൂര്‍ പിടികയില്‍ വീട്ടില്‍ ജിന്‍സി ഷൈന്‍ പണിക്കരാണ് ഭാര്യ. ക്യാൻസർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈൻ, ഇന്നലെ രാവിലെ മേരിമോണ്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
മധുരയിലെ അൾട്രാ കോളേജിൽ നിന്ന് നഴ്സിംഗ് ബിരുദധാരിയായ ഷെയ്ൻ മോണ്‍ഡിനോട്ടി കെയര്‍ ചോയിസില്‍ ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ ഷൈജുവും സഹോദരി ഷീനയും രോഗവിവരം അറിഞ്ഞു കോർക്കിലെത്തിയിരുന്നു. കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗവും മുന്‍ ട്രസ്റ്റിയുമാണ്. സംസ്കാരം കോര്‍ക്കില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
മക്കൾ : ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13), ജെയ്ഡൻ ഷൈൻ പണിക്കർ (7).