കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ കലൂർ സ്വദേശി അഭിഷേക് (22) മരിച്ചു. യുവാവിൻ്റെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശപത്രിയിലാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
നഗരത്തില്‍ നിന്നുള്ള ഏഴംഗ സംഘം രാവിലെയാണ് ബീച്ചിലെത്തുകയും തുടർന്ന് കുളിക്കാനായി ബീച്ചിൽ ഇറങ്ങിയപ്പോള്‍ അഭിഷേക് അപകടത്തില്‍പ്പെടുകയായിരുന്നു. ശേഷം കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ആല്ബിൻ, മിലൻ എന്നീ യുവാക്കളും അപകടത്തിൽപെടുകയായിരുന്നു.