മലയാള സിനിമ സീരിയൽ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗത്തിനും ഓർമക്കുറവിനും ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലെത്തുന്നത്. സിനിമകൾക്ക് പുറമെ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
350-ലധികം സിനിമകളിലും 50-ലധികം സീരിയൽ പരമ്പരകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.തൊണ്ണൂറുകളിലെ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തുകൊണ്ടാണ് കനകലത നാടകത്തിൽ നിന്ന് സിനിമയിലെത്തിയത്. ഒൻപതാം ക്ലാസ് മുതൽ നാടകരംഗത്ത് സജീവമായിരുന്നു കനകലത.
ആദ്യത്തെ കണ്മണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ ജനനം
അച്ഛൻ: പരമേശ്വരൻ പിള്ള
അമ്മ: ചിന്നമ്മയുടേയും മകളായി