യുകെ: ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു. ഡെർബിക്ക് സമീപം ബർട്ടണിൽ താമസിച്ചിരുന്ന ജെറീന (25) ആണ് മരിച്ചത്. അവൾ അവിവാഹിതയാണ്. വീട്ടിൽ വ്യായാമം ചെയ്യുന്നതിനടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ജെറീന നോട്ടിംഗ്ഹാമിലെ ഒരു സ്ഥാപനത്തിൽ ഓഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. അങ്കമാലിക്കടുത്ത് കറുകുറ്റി സ്വദേശിയാണ് ജെറീന.
മാതാപിതാക്കൾ: ജോർജ്, റോസിലി. സഹോദരിമാർ – മെറീന, അലീന.