എം.ജി സർവ്വകലാശാശാല കലോത്സവത്തിൽ രണ്ടാം ദിനത്തിൽ എറണാകുളത്തെ എസ് എഷ് തേവര 21 പോയിൻ്റുമായി മുന്നേറ്റം. ഇത്തവണ കലോത്സവം കോട്ടയത്ത് വെച്ചാണ് നടക്കുന്നത്.
5 വർഷത്തിനുശേഷമാണ് എംജി സർവകലാശാല കലോത്സവം അക്ഷരനഗരിയിൽ എത്തുന്നത്.ഇന്നത്തെ ഫലം ലഭിക്കുമ്പോൾ തേവര എസ് എച്ച് കോളേജ് തേവര ഒന്നാം സ്ഥാനത്തും. രണ്ടാം സ്ഥാനത്ത് എറണാകുളം സെൻ്റ്. തെരസോസ് കോളേജും, തൃപ്പൂണി ത്തറ ആർ.എൽ.വി സംഗീത കോളേജും 16 വീതം പോയിൻ്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ആലുവ യു. സി കോളേജ് (15 പോയിൻ്റ്), കാലടി ശ്രീശങ്കര സംസ്കൃത കോളേജ് (10 പോയിൻ്റ്) എന്നിവർ മൂന്നും, നാലും സ്ഥാനത്തുമാണ്.
കോട്ടയം ബസേലിയസ് കോളേജിൽ വെച്ചാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. ശേഷം വിവിധ വേദികളിലേക്ക് എത്തി റിപ്പോർട്ടിംങ് നടത്തി മത്സരത്തിൽ പങ്കെടുക്കും വിധമാണ് ക്രമീകരണം.26 മുതൽ മാർച്ച് 3 വരെയാണ് കലോത്സവം.