Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്ത് വീണ്ടും ആശങ്കയുണര്‍ത്തി കൊവിഡ്; ഒമിക്രോണ്‍ ജെഎൻ 1 അതിവേഗം പടര്‍ന്നുപിടിക്കും, രാജ്യത്തെ 89 ശതമാനം...

സംസ്ഥാനത്ത് വീണ്ടും ആശങ്കയുണര്‍ത്തി കൊവിഡ്; ഒമിക്രോണ്‍ ജെഎൻ 1 അതിവേഗം പടര്‍ന്നുപിടിക്കും, രാജ്യത്തെ 89 ശതമാനം കൊവിഡ് കേസുകളും കേരളത്തില്‍ ;

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വീണ്ടും ആശങ്കയാകുന്നു. ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് 1701 ആക്ടീവ് കേസുകളാണ് ഉള്ളത്.89 percent of the country covid cases are in kerala

ഇതില്‍ 1523ഉം കേരളത്തിലാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത് കേരളത്തിലാണ്. രാജ്യത്തെ 89.5 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്.

അതിവേഗം പടരാൻ ശേഷിയുളള കൊവിഡ് വകഭേദം ഒമിക്രോണ്‍ ജെഎൻ 1 കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍.

വ്യാപനശേഷി കൂടിയ ഒമിക്രോണ്‍ ജെഎൻവണിന് ആര്‍ജ്ജിത പ്രതിരോധശേഷിയെ മറികടക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തല്‍. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 1523 കേസുകളാണ് ഇതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ നല്ല പങ്കും ജെ എൻ.1 വകഭേദമാണെന്നാണ് കണക്ക്.

കഴിഞ്ഞ ദിവസം 199 പേര്‍ക്കാണ് സംസ്ഥാത്ത് കൊവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകള്‍ 1701 എന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ കണക്ക്. ഇതില്‍ 1523ഉം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മറ്റുളള സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ പരിശോധന കൂടുതലായതുകൊണ്ടാണ് ഉയര്‍ന്ന കണക്കെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments