Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsകാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം കുട്ടിയടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം കുട്ടിയടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ : ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.5 died in an accident

ഇന്നലെ രാത്രി 10.15ഓടെ പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ആണ് സംഭവം. നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.

കാർ യാത്രികരാണ് മരിച്ച അഞ്ചുപേരും. കാർ വെട്ടിപ്പൊളിച്ച്‌ ഇവരെ പുറത്തെടുക്കാനും വൈകി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments