Wednesday, June 26, 2024
spot_imgspot_img
HomeNewsപത്തനംതിട്ടയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ

പത്തനംതിട്ടയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ

പത്തനംതിട്ട: ഭർത്താവിന്റെ വീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണ (22) ആണ് മരിച്ചത്.women found dead in pathanamthitta

ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്യയെ കണ്ടെത്തുന്നത്.

ആര്യയും ഭർത്താവ് പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷും. സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍‍ ആര്യയെ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments