Wednesday, June 26, 2024
spot_imgspot_img
HomeNewsKerala Newsകൊല്ലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു

കൊല്ലം: ചാത്തന്നൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. ചാത്തന്നൂര്‍ കാരക്കോട് കുരിശിന്‍മൂടിന് സമീപം നിര്‍മാണം നടക്കുന്ന ദേശീയപാതയിൽ ആണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ഇന്ന് രാത്രി 7 മണിയോടെ ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം.car fired in kollam

സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്.

കാർ ഏറെ നേരം റോഡില്‍ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളില്‍ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂര്‍ണമായി കത്തിയമര്‍ന്നു. ആരാണ് മരിച്ചതെന്ന കാര്യത്തില്‍ തീരുമാനമായില്ല. ആരാണ് കാർ ഓടിച്ചതെന്നും വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയെന്നും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments