Wednesday, July 17, 2024
spot_imgspot_img
HomeCrime Newsകൃത്യമായ ഭക്ഷണമില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി, തൊഴിലുടമ മര്‍ദിച്ച്‌ താഴെയിടും; കുവൈറ്റില്‍ ജോലിക്കു പോയ വീട്ടമ്മ...

കൃത്യമായ ഭക്ഷണമില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി, തൊഴിലുടമ മര്‍ദിച്ച്‌ താഴെയിടും; കുവൈറ്റില്‍ ജോലിക്കു പോയ വീട്ടമ്മ നേരിട്ടത് ക്രൂരപീഡനം ; തൂങ്ങിമരിച്ചതായി അറിയിപ്പ്, ദുരൂഹത ആരോപിച്ച്‌ പരാതി നല്‍കി കുടുംബം

മീനങ്ങാടി: ജോലിക്കായി കുവൈറ്റില്‍ പോയ സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിതയെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.wayanad native death in kuwait

ബന്ധുക്കള്‍ക്കു മരണവിവരം ലഭിച്ചത് 19നാണു . കുവൈത്തിലെ സുലൈബിയയില്‍, ജോലി ചെയ്തിരുന്ന വീട്ടില്‍ ആണ് അജിതെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം കൃത്യമായി ഭക്ഷണം തരില്ലെന്നും വിശപ്പ് അകറ്റാൻ വെള്ളം മാത്രമാണ് നല്‍കുകയെന്നും തൊഴിലുടമ തന്നെ മർദിച്ച്‌ താഴെയിടും എന്നുമടക്കമാണ് മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞത്. വിഷമിപ്പിക്കേണ്ടെന്നു കരുതി ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല.

അതേസമയം അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. വീട്ടിലെ സാമ്ബത്തിക പ്രയാസം മാറാൻ കഷ്ടപാടുകള്‍ സഹിക്കാന്‍ തയാറായി വിദേശത്തേക്കുപോയ അജിത തൂങ്ങിമരിക്കാൻ സാധ്യതയില്ലെന്നു കുടുംബം പറയുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ഭർത്താവ് വിജയനും മക്കളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കി. അജിതയുടെ സാധനങ്ങള്‍ ഇനിയും തിരികെ ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം അജിതയ്ക്ക്‌ സ്പോൺസറായ അറബിവനിതയിൽനിന്ന് ക്രൂരമായ പീഡനമേറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നാണ് ഭർത്താവ് വിജയനും മക്കളും പറയുന്നത്. ഭക്ഷണംപോലും നൽകാറുണ്ടായിരുന്നില്ല. പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്.

ചവിട്ടിത്താഴെയിടാറുണ്ടായിരുന്നു. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു. വീട്ടുടമയുടെ മർദനമേറ്റ് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. മരണശേഷമാണ് തങ്ങൾ ഇതെല്ലാം അറിയുന്നത്. ഒപ്പം കുവൈത്തിലേക്കുപോയ മറ്റൊരു സ്ത്രീയോട് പ്രശ്നങ്ങളെല്ലാം അജിത പറഞ്ഞിരുന്നു. അവരാണ് തങ്ങളോട് മരണശേഷം ഈ വിവരങ്ങൾ പറയുന്നത്.

6 മാസം മുൻപാണ് വീട്ടിലെ സാമ്ബത്തിക ബാധ്യത തീർക്കാൻ അജിത എറണാകുളത്തെ ഏജൻസി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്കായി പോയത്. ഏപ്രിലില്‍ സ്പോണ്‍സറുമായി ചില പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായതായി ഏജൻസിയില്‍നിന്ന് അറിയിച്ചിരുന്നു.

പിന്നീട് ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്ത്രീയുടെ മകളുടെ വീട്ടിലേക്ക് അജിതയെ മാറ്റി. രണ്ടാമത്തെ വീട്ടില്‍ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെ വച്ചാണ് അജിതയ്ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. ഇക്കാര്യം ഭർത്താവിനോടോ മക്കളോടോ അജിത പറഞ്ഞില്ല. ബന്ധുവായ സ്ത്രീയോടും സുഹൃത്തിനോടുമാണ് ഇക്കാര്യം പറഞ്ഞത്.

അവസാനം ഫോണില്‍ വിളിച്ചപ്പോള്‍ നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണെന്നാണു മക്കളോട് അജിത പറഞ്ഞത്. എന്നാൽ പിന്നീട് ഫോണില്‍ വിളിക്കുകയോ സന്ദേശങ്ങള്‍ അയയ്ക്കുകയോ ചെയ്തില്ല. ഏജൻസിയെ വിളിച്ചപ്പോള്‍ ഫോണ്‍ വീട്ടുടമ വാങ്ങിവച്ചതായും മേയ് 18ന് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായും അറിയിച്ചു.

എന്നാൽ 19-ാം തീയതിയായിട്ടും ഭാര്യയെ ഫോണിൽ കിട്ടാത്തതിനാൽ ഏജൻസിയുമായി ബന്ധപ്പെട്ടെങ്കിലും നാട്ടിലേക്ക് തിരിച്ചില്ലെന്നുമാത്രമാണ് അറിയാൻകഴിഞ്ഞത്.

പക്ഷേ, അന്നുതന്നെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുവൈത്തിൽനിന്ന് നാട്ടിലേക്ക് മൃതദേഹം കയറ്റിവിടുന്ന ട്രാവൽസിന്റെ നമ്പറിൽനിന്ന് മകളുടെ േഫാൺനന്പറിലേക്ക് പാസ്പോർട്ടിന്റെ ഫോട്ടോ അയച്ചുതന്ന് ഇതാരാണെന്ന് ചോദിച്ച് മെസേജ്‌ വന്നു. അതിനുശേഷമാണ് മരണവിവരമറിയുന്നത്. നീതികാത്തുകഴിയുകയാണ് ഈ കുടുംബം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments