Friday, July 5, 2024
spot_imgspot_img
HomeNewsInternationalവിസാ തട്ടിപ്പ് ; യുകെ മലയാളി ദമ്പതികള്‍ ജോലി വാഗ്ദാനം ചെയ്ത് യുകെയില്‍ തട്ടിപ്പ്

വിസാ തട്ടിപ്പ് ; യുകെ മലയാളി ദമ്പതികള്‍ ജോലി വാഗ്ദാനം ചെയ്ത് യുകെയില്‍ തട്ടിപ്പ്

യുകെയില്‍ താമസക്കാരായ മലയാളി ദമ്പതികള്‍ സാധാരണക്കാരുടെ കയ്യില്‍ നിന്നും കോടികള്‍ പണം വാങ്ങി വിസ തട്ടിപ്പ് നടത്തിയിരിക്കുകയാണ് . കൊല്ലം സ്വദേശികളായ ദിലീപും ഭാര്യ അനു മോഹനുമാണ് ഇത്തരത്തില്‍ നിരവധി പേരെ പറ്റിച്ച് പണം തട്ടിയെടുത്തിരിക്കുന്നത്.UK Malayali couple scammed in UK by offering job

കൊല്ലം സ്വദേശി അഭിലാഷ്‌ ഇവരുടെ കയ്യില്‍ പണം നല്‍കി നഷ്ടപ്പെട്ടു എന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു ഹാര്‍ഡ്വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരനായ അഭിലാഷിനു അയര്‍ലന്‍ഡില്‍ ഷോപ്പ് കീപ്പര്‍ ജോലി ഉറപ്പാക്കും എന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ 3,50,000 രൂപ തട്ടിയെടുത്തത്. അഭിലാഷില്‍ നിന്നും മാത്രമല്ല മറ്റ് നിരവധി പേരില്‍ നിന്നും ഇത്തരത്തില്‍ വിസ ഉറപ്പാക്കി ദിലീപും ഭാര്യയും പണം തട്ടിയെടുത്തിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

നിരവധി പേരുടെ കയ്യില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിലും, ഇതുവരെയും ആരെയും യുകെയില്‍ എത്തിക്കുകയോ ജോലി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പാണ് ഇവര്‍ എ &ഡി എന്ന പേരില്‍ കമ്പനി ആരംഭിച്ച് ഇത്തരത്തില്‍ വിസ കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്.

സംഭവം യുകെയില്‍ ആയതിനാല്‍, നിരവധി പേർ കേരള പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും, നിയമനടപടികള്‍ക്ക് കാലതാമസം ഉണ്ടാകും. ഇവര്‍ പണം അടക്കുവാന്‍ ആവശ്യപ്പെട്ടതെന്ന് നാട്ടിലുള്ള അനുമോഹന്റെ അമ്മയായ അംബിക ദേവിയുടെ അക്കൗണ്ടിലേക്കാണ് അഭിലാഷ് പോലീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലുള്ള ഭാര്യയുടെ അമ്മയ്ക്ക് തങ്ങള്‍ പണം നല്‍കാനുള്ളതിനാലാണ് ഈ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടതെന്ന് ദിലീപ് പറഞ്ഞതായി അഭിലാഷ് തന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പണം നല്‍കി രണ്ടാഴ്ചയ്ക്കുശേഷം അഭിലാഷിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചില്ലെങ്കിലും, ഇത് വ്യാജമാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പണം തിരികെ നല്‍കാന്‍ ദിലീപിനോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് നല്‍കാം എന്ന വാഗ്ദാനം നല്‍കി ഇതുവരെയും തന്നെ പറ്റിക്കുകയാണെന്ന് അഭിലാഷ് പറഞ്ഞു. മലയാളികള്‍ മാത്രമല്ല തമിഴ് നാട്ടില്‍ നിന്നുള്ളവരും ദമ്പതികളുടെ തട്ടിപ്പിനിരയായ വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

ഒരു കോടി 80 ലക്ഷത്തോളം രൂപ നാട്ടിലും യുകെയിലും ആയി പലരില്‍ നിന്നും ഇവര്‍ തട്ടിയെടുത്തതായാണ് വിവരങ്ങള്‍. നാട്ടില്‍ അവധിക്ക് വന്ന് തിരിച്ചു പോകുന്ന സമയത്ത് ഏകദേശം ഇരുപതോളം പേരുടെ കയ്യില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയാണ് ദിലീപ് യുകെയിലേക്ക് മടങ്ങിപ്പോയതെന്നും പരാതിയില്‍ ഉന്നയിക്കുന്നു. നാട്ടിലെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനാല്‍ ലണ്ടന്‍ പോലീസിനും, ഇവര്‍ യുകെയില്‍ ആയതിനാല്‍ കേരള പോലീസിനും കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്ന ആത്മവിശ്വാസമാണ് ഇവരെ ഈ തട്ടിപ്പില്‍ കൂടുതല്‍ പിടിച്ചു നടത്തുന്നതെന്ന് പരാതിക്കാര്‍ ആരോപിച്ചു.

യുകെയിലും ഇവരുടെ ചതിക്കിരയായവര്‍ നിരവധിയാണ് ആയതിനാൽ ദിലീപിനും ഭാര്യക്കും എതിരെയുള്ള പരാതി നിരവധി പേര്‍ ചേര്‍ന്ന് ബ്രിട്ടീഷ് ഹോം ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടെ കെന്റിലെ ഒരു നഴ്‌സിംഗ് ഹോമില്‍ ദമ്പതികള്‍ നടത്തിയ ഒന്നരക്കോടിയുടെ നിക്ഷേപം നഷ്ടത്തില്‍ ആയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ദമ്പതികള്‍ക്ക് എതിരെ നിരവധി പേരാണ് ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

നാട്ടിലെ സാധാരണക്കാരായ ആളുകളുടെ പണം തട്ടിയെടുത്ത് യുകെയില്‍ ആഡംബര ജീവിതം നയിക്കുകയാണ് ഇവരെന്ന് പണം നഷ്ടമായവരില്‍ പലരും കുറ്റപ്പെടുത്തി. ദിലീപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും ഫോണിലുള്ള വിവരങ്ങളും ചോര്‍ത്തി എടുത്ത ചെറുപ്പക്കാരാണ് ഇപ്പോള്‍ ഇയാള്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments