Friday, July 5, 2024
spot_imgspot_img
HomeNewsസ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യക്ക് എതിരെ തന്റെ നിലപാട് വ്യക്തമാക്കി ശബരിനാഥൻ; ഭാര്യ ദിവ്യ എസ്...

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യക്ക് എതിരെ തന്റെ നിലപാട് വ്യക്തമാക്കി ശബരിനാഥൻ; ഭാര്യ ദിവ്യ എസ് അയ്യർക്ക് ഒപ്പം ഉള്ള പോസ്റ്റ് വൈറൽ

കേരള സമൂഹത്തിലും സോഷ്യൽ മീഡിയയിലും ഒരേപോലെ ചർച്ചയായി കൊണ്ടിരിക്കുന്ന സംഭവമാണ് യുവഡോക്ടറായ ഷഹാനയുടെ ആത്മഹത്യ. മലയാളക്കര ഞെട്ടലോടെയാണ് ഈ വാർത്ത കേട്ട് സങ്കടത്തിലായത്. സുഹൃത്തായ ഡോക്ടറുമായി വിവാഹം ഉറപ്പിക്കുകയും പക്ഷേ സ്ത്രീധനം ആവശ്യപ്പെട്ട് അത് കൊടുക്കാൻ സാധിക്കാത്തതിന്റെ പേരിൽ കല്യാണത്തിന് പിന്മാറുകയും ചെയ്ത വിഷമത്തിലാണ് ഷഹാന ആത്മഹത്യ ചെയ്തത്. Sabrinathan clarified his stand against suicides due to dowry.

ഈ സംഭവമായി ബന്ധപ്പെട്ട് സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരും രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരും പല പ്രതികരണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. സ്ത്രീധനം വാങ്ങിച്ചു കല്യാണം കഴിക്കുന്നതിന് എതിരെ തന്നെയാണ് പലരും പ്രതികരിച്ചിട്ടുള്ളത്. സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിൽ തന്നെയാണ് ഇത്തരം സംഭവങ്ങൾ നിരന്തരം നടക്കുന്നത്.

ഇപ്പോൾ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ് ശബരിനാഥ് ഈ വിഷയമായി ബന്ധപ്പെട്ട് ‘സ്ത്രീ.ധനം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആകുന്നത്. ഭാര്യയും മുൻ പത്തനംതിട്ട കലക്ടറും ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ ദിവ്യ എസ് അയ്യർക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ശബരിനാഥ് തന്റെ നിലപാട് വ്യക്തമാക്കിയത്.

നിമിഷനേരംകൊണ്ട് തന്നെ ശബരിനാഥിന്റെ പോസ്റ്റ് വൈറലാവുകയും ഇതാണ് നിലപാട് എന്നും സമൂഹത്തിന് നല്ല ഒരു സന്ദേശം ആണ് നൽകുന്നതെന്നും ഒക്കെ പിന്തുണച്ചുകൊണ്ട് ശബരിനാഥിന് നിരവധി കമന്റുകളും വന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments