Wednesday, July 17, 2024
spot_imgspot_img
HomeNewsKerala Newsവിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു, അധ്യാപിക ക്ലാസിലെത്തിയപ്പോള്‍ കണ്ടത് കുട്ടികളുടെ കൂട്ട ചുമ :...

വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു, അധ്യാപിക ക്ലാസിലെത്തിയപ്പോള്‍ കണ്ടത് കുട്ടികളുടെ കൂട്ട ചുമ : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 13 കുട്ടികള്‍ ആശുപത്രിയില്‍

പയ്യന്നൂര്‍: ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥി പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെ 13 കുട്ടികള്‍ ആശുപത്രിയില്‍. പയ്യന്നൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലാണ് സംഭവം. ഒരു വിദ്യാർത്ഥി പെപ്പർ സ്പ്രേ പ്രയോഗിച്ചതോടെ ക്ലാസ്സിലെ മറ്റു വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെടുകയായിരുന്നു. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒമ്പതാം ക്ലാസിലെ ഒരു വിദ്യാര്‍ഥിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. സാധാരണ ബോഡി സ്പ്രേ ആണെന്ന് കരുതിയാണ് സ്പ്രേ അടിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. സ്പ്രേ ഉപയോഗിച്ചതിന് ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞതെന്നും പേടിച്ചിട്ടാണ് വിവരം പുറത്ത് പറയാഞ്ഞതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

അതേസമയം അധ്യാപിക ക്ലാസ് റൂമിലെത്തുമ്പോള്‍ കാണുന്നത് ചുമച്ച് അവശരായ വിദ്യാർത്ഥികളെയാണ്. ക്ലാസ് മുറിയാകെ രൂക്ഷ ഗന്ധവും ഉണ്ടായിരുന്നു.

കുട്ടികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ ഇവരെ ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റി അധ്യാപകര്‍ പരിശോധന നടത്തിയപ്പോഴാണ് ഒരു കുട്ടിയുടെ ബാഗില്‍ പെപ്പര്‍ സ്പ്രേ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments