Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsകണ്ണൂരിൽ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണു യുവാവ് മരിച്ചു

കണ്ണൂരിൽ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണു യുവാവ് മരിച്ചു

കണ്ണൂർ: ഉച്ചയ്ക്ക് ഉറങ്ങുകയായിരുന്ന യുവാവ് സീലിംഗ് ഫാൻ പൊട്ടി ദേഹത്ത് വീണ് പരുക്കേറ്റ് മരിച്ചു.എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന അയിഷ മന്‍സിലില്‍ എ.കെ. മുഹമ്മദ് സമീർ (48) മരിച്ചത്.

പോളിഷ് തൊഴിലാളിയായ സമീർ ഉച്ചക്ക്കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം. മക്കളും ഭാര്യയും പുറത്തു പോയിരിക്കയായിരുന്നു. വൈകിട്ട് നാലരയോടെ തിരിച്ചെത്തിയപ്പോഴാണ് ഫാൻ ഘടിപ്പിച്ചിരുന്ന സീലിങ്ങിൻ്റെ കോൺക്രീറ്റ് ഭാഗം ഇളകി ഉറങ്ങുകയായിരുന്ന യുവാവിൻ്റെ ദേഹത്തേക്ക് വീണത് കാണുന്നത്..അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments