Friday, July 5, 2024
spot_imgspot_img
HomeCinemaCelebrity Newsമസിൽ ഉണ്ടെന്നേയുള്ളൂ, ഭീമൻ രഘു സിനിമയിലെ ഒരു കോമാളിയും മണ്ടനുമാണ് ;ഭീമൻ രഘുവിനെ വിമർശിച്ച രജിത്തിന്...

മസിൽ ഉണ്ടെന്നേയുള്ളൂ, ഭീമൻ രഘു സിനിമയിലെ ഒരു കോമാളിയും മണ്ടനുമാണ് ;ഭീമൻ രഘുവിനെ വിമർശിച്ച രജിത്തിന് മറുപടിയുമായി ഹരീഷ് പേരടി

വില്ലൻ വേഷങ്ങളിൽ കൂടി മലയാള സിനിമയിൽ ശ്രദ്ധ നേടിയ ആളാണ് നടൻ ഭീമൻ രഘു. അദ്ദേഹത്തിന്റെ ചില രാഷ്ട്രീയപരമായ നിലപാടുകൾ കൊണ്ടും വാക്കുകൾ കൊണ്ടും വിമർശനങ്ങളും പരിഹാസങ്ങളും അടുത്തിടെ നേരിടേണ്ടി വന്നിരുന്നു.Harish Peradi responds to Rajith who criticized Bheeman Raghu

പ്രശസ്ത സംവിധായകനും തിരികഥാകൃത്തുമായ രഞ്ജിത്ത് കഴിഞ്ഞ ദിവസം ഭീമൻ രഘുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറൽ ആയിരിക്കുന്നു. ഒരു കോമാളിയും മണ്ടനുമാണ് ഭീമൻ രഘു എന്ന് അദ്ദേഹം പറയുന്നു.

മസിൽ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും അദ്ദേഹം പറഞ്ഞു. ഭീമൻ രഘു സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസം​ഗം മുഴുവനും എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ മറുപടി.

രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ, 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് അദ്ദേഹം അപ്പോൾ ഒരുപക്ഷെ പറഞ്ഞിരുന്നു എങ്കിൽ അവൻ അവിടെ വലിയ ആളായി മാറുമായിരുന്നു, പക്ഷെ മുഖ്യൻ അങ്ങനെ ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്, മണ്ടൻ ആണ്.

ഒരിക്കൽ ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് പറഞ്ഞു, രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു- ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ് എന്നും രഞ്ജിത്ത് പറയുന്നു.

ഇപ്പോഴിതാ രഞ്ജിത്തിന്റെ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു…ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി …സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു. മണ്ട സലാം എന്നുമായിരുന്നു ഹരീഷ് കുറിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments