Friday, July 5, 2024
spot_imgspot_img
HomeCrime Newsഅങ്കമാലിയില്‍ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു

അങ്കമാലിയില്‍ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു

തൃശൂർ: അങ്കമാലിയില്‍ വീടിന് തീ പിടിച്ചു അച്ഛനും അമ്മയും 2കുട്ടികളുടക്കം 4 പേർ വെന്തുമരിച്ചു. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് തീ പിടിച്ചത്.

ബിനീഷ്, ഭാര്യ അനു, മക്കളായ ജാസ്മിൻ, ജോസ്ന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. ഒരു കുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

രാവിലെ നടക്കാൻ ഇറങ്ങിയ അയൽവാസികളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. തുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് തീ പിടിച്ചത്. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. അതേസമയം, ഷോർട് സർക്യൂട്ട് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments