തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് ആറുവരെ അടച്ചിടും.summer allert in kerala
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ഇത് ബാധകമായിരിക്കും. കൂടാതെ സമ്മർ ക്യാമ്ബുകള്‍ നിറുത്തിവയ്ക്കാനും പുറംജോലികള്‍ക്കും വിനോദങ്ങള്‍ക്കും കർശന നിയന്ത്രണവും ഏർപ്പെടുത്താനും ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തില്‍ നിർദേശമുണ്ടായി.. .
അതേസമയം, സംസ്ഥാനത്ത് നാലുജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട്, തൃശൂർ,പാലക്കാട് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗ സാദ്ധ്യതാ മുന്നറിപ്പ് നല്‍കിയത്. ആലപ്പുഴയില്‍ രണ്ടുദിവസം രാത്രി താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.