Friday, May 17, 2024
spot_imgspot_img
HomeCrime Newsപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു : തുടർന്ന് വഴക്ക്; അമ്മയുടെ കുത്തേറ്റ് 19 കാരി മരിച്ചു

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു : തുടർന്ന് വഴക്ക്; അമ്മയുടെ കുത്തേറ്റ് 19 കാരി മരിച്ചു

ബെംഗളൂരു: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടർന്ന് ഉണ്ടായ അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് കലാശിച്ചത് മകളുടെ മരണത്തില്‍. തിങ്കളാഴ്ച ബെംഗളൂരുവിലാണ് സംഭവം.murder in banglore

ഇരുവരം പരസ്പരം കത്തി ഉപയോഗിച്ച്‌ ആക്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്ത്രി നഗറില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.

പരീക്ഷയില്‍ മകള്‍ക്ക് മാർക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോള്‍ മകള്‍ അമ്മയെ നാല് തവണ കുത്തുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments