Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity News'അനൂപേട്ടനെ വിവാഹം ചെയ്തു, അമേരിക്കയിൽ പോയി അബോര്‍ഷന്‍ ചെയ്തു' റൂമേഴ്സ് കേട്ട് ഇപ്പോള്‍ ഞെട്ടാറില്ലെന്ന് ഭാവന

‘അനൂപേട്ടനെ വിവാഹം ചെയ്തു, അമേരിക്കയിൽ പോയി അബോര്‍ഷന്‍ ചെയ്തു’ റൂമേഴ്സ് കേട്ട് ഇപ്പോള്‍ ഞെട്ടാറില്ലെന്ന് ഭാവന

ഭാവന മലയാളത്തിന്റെ പ്രിയ നടിയാണ്. നടികർ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമാവുകയാണ് താരം. തനിക്ക് കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഭാവന. താൻ പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.bhavana about roumers

റൂമേഴ്സ് കേട്ട് ഞെട്ടി ഞെട്ടി ഇപ്പോള്‍ ഞെട്ടാറില്ലെന്ന് ഭാവന പറയുന്നു. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരന്നു നടിയുടെ പ്രതികരണം.

“റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച്‌ പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയില്‍ പോയി അബോർഷൻ ചെയ്തു. കൊച്ചിയില്‍ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു.

ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാല്‍ അബോർഷൻ ആണേല്‍ ചെയ്തെന്ന് കരുതിക്കോ എന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി. അങ്ങനെ ഞെട്ടി ഞെട്ടി ഇപ്പോള്‍ ഞെട്ടാറില്ല. കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു.

ഡിവോഴ്സ് ആയി. തിരിച്ചുവന്നു അങ്ങനെ കേട്ട് കേട്ട് എനിക്ക് വയ്യാതായിരുന്നു. പിന്നെ എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിച്ചു”, എന്നാണ് ഭാവന പറയുന്നത്.

നിര്‍ണയക ഘട്ടങ്ങളില്‍ സിസിടിവി ദൃശ്യങ്ങൾ നഷ്ടമാകുന്നത് പതിവ് രീതി;പാളയത്ത് നിന്നു തന്നെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു,പിന്നീട് മെമ്മറി കാർഡ് നഷ്ടമായി,ആരെ രക്ഷിക്കാന്‍?പൊലീസ് വിശദീകരണം വിശ്വസനീയമോ?

രണ്ടു പതിറ്റാണ്ടിനിടെ തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്നക്കൂട്, റണ്‍വേ, നരന്‍, ഉദയനാണ് താരം, ചിന്തമണി കൊലക്കേസ്, സാഗര്‍ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോണ്‍ തുടങ്ങി എടുത്തു പറയാവുന്ന അമ്ബതിലേറെ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ഭാവന നല്‍കിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments