Friday, May 17, 2024
spot_imgspot_img
HomeCrime Newsകിക്ക് ബോക്സിങ്ങും പെണ്‍കുട്ടികളുമായി കറക്കവും; ആര്‍ഭാടജീവിതത്തിനായി പണം കണ്ടെത്തിയത് മോഷണത്തിലൂടെ; 'ജിമ്മൻ കിച്ചു' പിടിയിൽ

കിക്ക് ബോക്സിങ്ങും പെണ്‍കുട്ടികളുമായി കറക്കവും; ആര്‍ഭാടജീവിതത്തിനായി പണം കണ്ടെത്തിയത് മോഷണത്തിലൂടെ; ‘ജിമ്മൻ കിച്ചു’ പിടിയിൽ

മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോർ പിടിയില്‍. പരപ്പനങ്ങാടിയില്‍ വെച്ച്‌ പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.robbery in malappuram jimman kichu

മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്ബകളിലും ഒരുമാസമായി കവർച്ച നടത്തിവരികയായിരുന്നു ജിമ്മൻ കിച്ചുവെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്ബുകളും കേന്ദ്രീകരിച്ച്‌ മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇയാൾ മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നത് കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും ആണ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments