Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsപ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല. അതാരെങ്കിലും പറയണ്ടേ : സിനിമ ജീവിതത്തെക്കുറിച്ച്...

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല. അതാരെങ്കിലും പറയണ്ടേ : സിനിമ ജീവിതത്തെക്കുറിച്ച് മെറീന

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ നടി മെറീന ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ലൊക്കേഷനിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് മെറീന സംസാരിച്ചപ്പോൾ പുരുഷന്മാരെ വേട്ടയാടുകയാണ് എന്ന തരത്തിലാണ് ഷൈൻ അടക്ക്മുള്ളവർ പറഞ്ഞത്. mareena about bathroom

ഇതേത്തുടർന്നാണ് മെറീന വേദിയിൽ നിന്നും ഇറങ്ങിപ്പോയത്. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള മെറീനയുടെ വാക്കുകൾ വൈറൽ ആവുകയാണ്.

സ്ത്രീകള്‍ക്ക് സിനിമയില്‍ ഒരു കമ്യൂണിറ്റിയുണ്ട്. പ്രശ്‌നങ്ങളില്‍ തുറന്ന് സംസാരിക്കുന്നവര്‍ അവര്‍ക്കൊപ്പമുള്ളവരാണെന്ന് ബാക്കിയുള്ളവര്‍ ധരിക്കും. പക്ഷെ ഈ കമ്യൂണിറ്റി ജൂനിയര്‍ നടിമാരടക്കമുള്ള പലരുടേയും പ്രശ്‌നങ്ങളില്‍ ഒരു നിലപാടെടുക്കുന്നത് കണ്ടിട്ടില്ല.

അത്തരത്തില്‍ ഞാന്‍ നേരിട്ട പ്രശ്‌നം പറയാനാണ് അന്ന് ശ്രമിച്ചത്. പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല. അതാരെങ്കിലും പറയണ്ടേ എന്നാണ് മെറീന പറയുന്നത്.

അതേസമയം ഇങ്ങനെ തുറന്നു പറയുന്നതു കൊണ്ടും ആവശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതു കൊണ്ടും പ്രശ്‌നക്കാരിയാണെന്ന ലേബലുണ്ടെന്നാണ് മെറീന പറയുന്നത്.

‘ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് എന്നെ വിളിച്ചു. സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിക്കുന്നതിനിടയില്‍ മെറീനയ്ക്ക് ധാരാളം ശത്രുക്കളുണ്ടല്ലോ എന്ന് ചോദിച്ചു. സിനിമയിലേക്ക് വിളിക്കരുതെന്ന് അക്കൂട്ടര്‍ ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു എന്ന് മെറീന പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments