കൊച്ചി: യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ. ഗോവിന്ദ് വി ജെ എന്ന വി ജെ മച്ചാനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.youtuber v j machan arrested in pocso case
പതിനാറുകാരിയുടെ പരാതിയില്‍ ആണ് പോലീസിന്റെ നടപടി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ആണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
ഇയാള്‍ക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും കളമശ്ശേരി പൊലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. നിലവില്‍ വി ജെ മച്ചാനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.