Monday, September 16, 2024
spot_imgspot_img
HomeCinemaMovie Newsവീട്ടിലേക്ക് വിളിച്ചവരുത്തി ബലാത്സംഗം ചെയ്തു; നടൻ ബാബുരാജിന് എതിരെ ലൈംഗിക ആരോപണവുമായി യുവനടി

വീട്ടിലേക്ക് വിളിച്ചവരുത്തി ബലാത്സംഗം ചെയ്തു; നടൻ ബാബുരാജിന് എതിരെ ലൈംഗിക ആരോപണവുമായി യുവനടി

നടൻ ബാബുരാജിന് എതിരെ ലൈംഗിക ആരോപണവുമായി യുവനടി. ബാബു രാജ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്.Young actress with sexual allegations against actor Baburaj

ഒരു കാലത്ത് താന്‍ സ്വന്ത, സഹോദരനെ പോലെ താന്‍ വിശ്വസിച്ചിരുന്നു ആളാണ് ബാബു രാജ്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് എത്തിയത്. നടന്‍ ബാബുരാജ് തന്നെ സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു.

വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകള്‍ ഉണ്ടെന്നും അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോള്‍ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞത്. എന്നാൽ താൻ വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല, ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തിനകം എല്ലാവരും എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്.

തനിക്ക് വിശ്രമിക്കാനായി വീടിന്റെ താഴത്തെ നിലയില്‍ ഒരു റൂം തന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍ താന്‍ റൂം തുറന്നു.ഈ സമയത്ത് ബാബുരാജ് റൂമിലേക്ക് കയറിവന്നു. മോശമായി സംസാരിക്കുകയും കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിറ്റേ ദിവസം മാത്രമാണ് തനിക്ക് ആ വീട്ടില്‍ നിന്ന് പോരാന്‍ കഴിഞ്ഞത്.

അതേസമയം തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായതായി യുവ നടി പറഞ്ഞു. വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ തുറന്നു സംസാരിക്കാനാകില്ല യുവതി പറഞ്ഞു.

അതേസമയം യുവനടിയുടെ ആരോപണം നിഷേധിച്ച് ബാബുരാജ് രംഗത്തെത്തി.

2019 ൽ ആലുവായിലെ വീ ട്ടിൽ വിളിച്ചു വരുത്തി പീഡി പ്പിച്ചുവെന്ന യുവനടിയുടെ ആരോപണം ശരിയല്ല.

2015 മുതൽ 2020 വരെ താ ൻ മൂന്നാറിലാണ് താമസിച്ചി രുന്നത്. ഇല്ലാത്ത വീട്ടിൽ വച്ച് എങ്ങ നെ പീഡിപ്പിക്കുമെന്നും നട ൻ ബാബുരാജ് ചോദിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments