പ്രീയപ്പെട്ടനേയും വിധി തട്ടിയെടുത്തപ്പോൾ ഒറ്റക്കായിപോയ ശ്രുതിക്ക് ആശ്വാസം പകർന്നു പ്രതിപക്ഷ നേതാവും മുൻ എം പി യും ആയിരുന്ന രാഹുൽ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്നും ഇവിടെയുള്ള ജനങ്ങൾ എല്ലാവരും ശ്രുതിക്കൊപ്പം ഉണ്ടെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;
“മേപ്പാടി ക്യാമ്പിൽ നിന്നാണ് ഞ്ഞും പ്രീയങ്കയും ശ്രുതിയെ കുറിച്ച് അറിയുന്നത് . ഹൃദയ ബേധകമായ ആ നിമിഷത്തിലും അവർ ഞങ്ങളോട് പറഞ്ഞ പോലെ തന്നെ ശക്തമായി ധൈര്യം കൈവിടാതെ നിന്നു.ഇന്ന് അവൾ മറ്റൊരു ദുരന്തത്തെ അതിജീവിക്കുകയാണ്.വളരെ വിഷമം ഉണ്ട് .അവളുടെ പ്രതിസുതാ വരൻ ആണ് മരണപ്പെട്ടത്.ദുഷ്കരമായ ഈ സാഹചര്യത്തിൽ നീ ഒറ്റക്കല്ലെന്നു അറിയുക.മുന്നോട്ടു പോകാനുള്ള ശക്തിയും ധൈര്യവും നിനക്കുണ്ടാവട്ടെ”