യുകെയിലെ ഏഴ് പ്രധാന മേഖലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കുള്ള യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ശനിയാഴ്ച രാത്രി 9 മണി മുതല്‍ നിലവില്‍ വന്ന വാണിംഗ് ഇന്ന് വൈകിട്ട് ആറു മണിവരെ പ്രാബല്യത്തില്‍ ഉണ്ടാവുന്നതായിരിക്കും. കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ്, കിഴക്കന്‍ ഇംഗ്ലണ്ട്, ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹമ്പറിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വാണിംഗ് നൽകിയിട്ടുള്ളത്.
കൂടാതെ കനത്ത മഴയില്‍ വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും ഉണ്ടായേക്കാം എന്നും മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.മാത്രമല്ല ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും പല ഭാഗങ്ങളിലും ഇന്ന് വെള്ളപ്പൊക്കമുണ്ടാകാനും സാധ്യത ഉണ്ട് . ഗതാഗത തടസ്സത്തിനും വൈദ്യുത വിതരണം തടസ്സപ്പെടുന്നതിനും സാധ്യതയുണ്ട് എന്നും മെറ്റ് ഓഫീസ് നല്‍കിയ മുന്നറിയിപ്പിലുണ്ട്.
അതുപോലെ, ചിലയിടങ്ങളില്‍ വീടുകളിലും മറ്റും വെള്ളം കയറാനുള്ള സാധ്യത തള്ളി കളയാൻ സാധിക്കില്ല.മാത്രമല്ല, ചിലയിടങ്ങളില്‍ വെള്ളം അഭൂതപൂര്‍വ്വമായി ഉയരുകയും അതിശക്തിയോടെ ഒഴുകുകയും ചെയ്യുന്നതിനാല്‍ ജീവന് അപകട സാധ്യതയുമുണ്ട്.