Wednesday, April 17, 2024
spot_imgspot_img
HomeNewsഅച്ഛനോട് പറയരുത് : യുവതി പതിനാലുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് രണ്ടു തവണ : നാല്‍പത്താറുകാരിക്ക് 18 മാസത്തെ...

അച്ഛനോട് പറയരുത് : യുവതി പതിനാലുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് രണ്ടു തവണ : നാല്‍പത്താറുകാരിക്ക് 18 മാസത്തെ തടവുശിക്ഷ വിധിച്ച്‌ കോടതി

മെല്‍ബണ്‍: 14 കാരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവതിക്ക് 18 മാസത്തെ തടവ് ശിക്ഷ. ഓസ്ട്രേലിയയിൽ ആണ് സംഭവം.women raped 14 years old boy

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻറായ നാല്‍പത്താറുകാരിയെയാണ് കോടതി ശിക്ഷിച്ചത്. യുവതിയുടെ പേര് കുട്ടിയുടെ സ്വകാര്യതയെ കരുതി പുറത്ത് വിട്ടിട്ടില്ല.

2021 ലാണ് കേസിന് ആസ്പദമായ സംഭവം. യുവതി മദ്യലഹരിയിൽ ഒരു രാത്രിയില്‍ തന്നെ രണ്ടു തവണ പതിനാലുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു. പീഡനത്തിന് മുൻപ് ഇവർ ഇതിനെക്കുറിച്ച്‌ അച്ഛനോട് പറയരുതെന്ന് കുട്ടിയോട് നിർദേശിച്ചിരുന്നു.

യുവതിക്ക് ‘പെഡോഫിലിക് പ്രവണതകള്‍’ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ലെന്ന ഫോറൻസിക് സൈക്കോളജിസ്റ്റ് സ്റ്റീഫൻ വുഡ്‌സിൻറെ നിഗമനം പരമാർശിച്ചാണ് കോടതി മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കാമായിരുന്ന കേസില്‍ ഒന്നര വർഷം മാത്രം ശിക്ഷ വിധിച്ചത്.

ഒറ്റപ്പെട്ട കുറ്റകൃത്യമായതിനാല്‍ യുവതിക്ക് പുനരധിവാസ സാധ്യമാകുമെന്ന് ജഡ്ജി സാറാ ഹോപ്കിൻസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments