Home News Kerala News ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു

ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു

0
ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു

ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു.

മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്ത് (33) ആണ് മരിച്ചത്.

ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചേരുന്ന രക്ത ഗ്രൂപ് കരള്‍ ലഭ്യമല്ലാത്തതിനാല്‍ അർച്ചനയുടെ കരള്‍ പകുത്തു നല്‍കുകയായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ 12 ദിവസം മുമ്ബാണ് ശസ്ത്രക്രിയകള്‍ നടന്നത്. കരള്‍ സ്വീകരിച്ചയാള്‍ സുഖമായിരിക്കുന്നു.

അർച്ചനയും സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ പെട്ടെന്ന് അവശ ആവുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here