Home News ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; വയനാട് സ്വദേശി കൊച്ചിയില്‍ മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; വയനാട് സ്വദേശി കൊച്ചിയില്‍ മരിച്ചു

0
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; വയനാട് സ്വദേശി കൊച്ചിയില്‍ മരിച്ചു

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ ജിമ്മില്‍ വെച്ച് യുവതി കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശിനി അരുന്ധതി (24 വയസ്) ആണ് മരിച്ചത്.women died in jim

ആര്‍എംവി റോഡ് ചിക്കപ്പറമ്ബ് ശാരദ നിവാസില്‍ രാഹുലിന്റെ ഭാര്യയാണ് അരുന്ധതി. ഇവരുടെ വിവാഹം കഴിഞ്ഞത് എട്ട് മാസങ്ങള്‍ക്ക് മുമ്ബാണ്.

വിവാഹത്തിന് ശേഷമാണ് യുവതി കൊച്ചിയിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച രാവിലെ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. ട്രെഡ് മില്ലില്‍ നടക്കുകയായിരുന്ന അരുന്ധതി പെട്ടെന്ന് ക്ഷീണിച്ച്‌ ബോധരഹിതയായി വീഴുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ജിമ്മിലുണ്ടായിരുന്നവര്‍ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം അരുന്ധതിയുടെ മൃതദേഹം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here