Wednesday, September 11, 2024
spot_imgspot_img
HomeNewsKerala News'വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു, എങ്കിലേ എനിക്ക് സമാധാനമുണ്ടാകൂ'; നവ വധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി...

‘വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു, എങ്കിലേ എനിക്ക് സമാധാനമുണ്ടാകൂ’; നവ വധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹതയില്ലെന്നു പൊലീസ്‌

ആലപ്പുഴ: ഭർതൃ വീട്ടില്‍ നവ വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലീസ്. കായംകുളം ഒഎൻകെ ജങ്ഷൻ കൂട്ടുങ്കല്‍ വീട്ടില്‍ ആസിയ(22) യാണു മരിച്ചത്.women died in alappuzha

ഭർത്താവ് മുനീറിന്റെ വീടായ ആലപ്പുഴ ലജ്നത്ത് വാർഡില്‍ പനയ്ക്കല്‍ പുരയിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്.

സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്.

ഇംഗ്ലീഷില്‍ സ്വന്തം കൈപ്പടയില്‍ ആസിയ എഴുതിയ കുറിപ്പാണ് കണ്ടെടുത്തിരിക്കുന്നത്. ആലപ്പുഴ ലജ്നത്ത് വാർഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്.

\ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

‘വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു, എങ്കിലേ എനിക്ക് സമാധാനമുണ്ടാകൂ’ എന്നാണ് ആസിയ കുറിച്ചിട്ടുള്ളത്. ഡയറിയിലാണ് എഴുതിവെച്ചിരിക്കുന്നത്. പിതാവിന്റെ മരണത്തെ തുടർന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തില്‍ മരണത്തെ പുല്‍കുന്നു എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. നേരത്തെ ആസിയ ഫേസ്ബുക്കില്‍ സ്റ്റാറ്റസില്‍ കുറിപ്പിട്ടത് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം 4 മാസം മുൻപായിരുന്നു ആലപ്പുഴ ലജ്‌നത്ത് വാർഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറുമായി കായംകുളം സ്വദേശിനി ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു.

വിവാഹത്തിന് ഏതാനും മാസം മുൻപ് പിതാവ് മരിച്ച ആസിയ വലിയ മനോവിഷമത്തില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രി വീട്ടുകാർ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ജനലില്‍ ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തത്.

കയർ കെട്ട് അഴിച്ച്‌ ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ ജീവൻ ഉണ്ടായിരുന്നില്ല.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments