Monday, September 16, 2024
spot_imgspot_img
HomeNRIUKയുകെയില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

യുകെയില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

എസെക്സ്: യുകെയില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ബ്രിട്ടനിലെ എസെക്സില്‍ സൗത്ത്ഹെന്‍ഡിലുള്ള ഫ്‌ലാറ്റില്‍ വച്ചാണ് വളര്‍ത്തു നായയുടെ ആക്രമണത്തിന് യുവതി ഇരയായത്. മിഷേല്‍ ഹെംപ്സ്റ്റെഡ് (34) എന്ന യുവതി ആണ് നായയുടെ ആക്രമണത്തില്‍ മരിച്ചത്.

ജൂലൈ 29-നായിരുന്നു സംഭവം. മിഷേലിനെ ബുള്‍മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. ഈ ആക്രമണത്തില്‍ യുവതിയുടെ ഇടതു കയ്യക്ക് പരുക്കേറ്റു. നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാു യുവതി ബാല്‍ക്കണിയുടെ റെയിലിങ്ങില്‍ കയറി. ഇവിടെ നിന്ന് താഴേക്ക് വീണ് പരുക്കേറ്റ ഇവരെ പാരാമെഡിക്ക് സംഘം സ്ഥലത്ത് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന രണ്ട് നായ്ക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ 4 നാണ് മിഷേല്‍ ഹെംപ്സ്റ്റെഡിന്റെ മകള്‍ മരിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments