Thursday, July 25, 2024
spot_imgspot_img
HomeCrime Newsവാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ചു; ഡല്‍ഹിയില്‍നിന്ന് ട്രെയിനിൽ എത്തും, പിറ്റേദിവസം മടങ്ങും; കൊച്ചിയില്‍ ഒരു കോടി വില...

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ചു; ഡല്‍ഹിയില്‍നിന്ന് ട്രെയിനിൽ എത്തും, പിറ്റേദിവസം മടങ്ങും; കൊച്ചിയില്‍ ഒരു കോടി വില വരുന്ന രാസലഹരിയുമായി യുവതി പിടിയില്‍

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഒരു കിലോ എം.ഡി.എം.എ.യുമായി യുവതി പോലീസ് പിടിയില്‍. ബംഗളൂരു മുനേശ്വര നഗര്‍ സ്വദേശി സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്.women arrested with mdma

വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന രാസലഹരിയാണ് യുവതിയിൽ നിന്നും പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിയാണ് കൈവശമുണ്ടായത്. ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ ആണ് ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡല്‍ഹിയില്‍നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനിൽ ത്തന്നെ തിരിച്ചുപോവുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments