മനാമ: വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയ കേസിൽ യുവതിക്ക് സുപ്രീം ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. കൂടാതെ 3000 ദിനാർ പിഴയും അടക്കണം. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നാടുകടത്താൻ ഉത്തരവിട്ടു.
ഏകദേശം മൂന്ന് കിലോഗ്രാം മെത്താംഫെറ്റാമൈൻ കടത്തിയതിന് 40 കാരിയായ പാകിസ്ഥാൻ യുവതിയെ അറസ്റ്റ് ചെയ്തത്.ബാഗിൻ്റെ അടിയിൽ നിന്ന് മെതാംഫിറ്റമിൻ എന്ന പദാർത്ഥം പോലീസ് കണ്ടെത്തി.
പോലീസ് കേസ് മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന ആൻ്റി നാർക്കോട്ടിക് വിഭാഗത്തിലേക്ക് റെഫർ ചെയ്യുകയായിരുന്നു. ഈ സ്ത്രീ മയക്കുമരുന്ന് കടത്തുകയും വിൽക്കുകയും ചെയ്യുന്നതായി വിചാരണയിൽ കണ്ടെത്തുകയും ചെയ്തു.