Home News Kerala News തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

0
തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനിതയെ (46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.Woman civil police officer found dead

ഇന്ന് ഡ്യൂട്ടിയിൽ വന്ന ശേഷം വീട്ടിൽ എത്തി. തുടർന്നാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് പറയുന്നത്. കല്ലമ്പലത്തുള്ള വീട്ടിൽ അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ നടന്ന സമയത്ത് ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ആത്മഹത്യ എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഭർത്താവും രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്. മാനസിക ബുധിമുട്ടുകൾ അനിതയ്ക്ക് നേരത്തെ ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here