Sunday, April 14, 2024
spot_imgspot_img
HomeCrime Newsമാളവിക യാത്രകൾ മുഴുവൻ നടത്തിയത് യൂണിഫോമിൽ, ചടങ്ങുകളിലും യൂണിഫോം മാറ്റില്ല, വനിതാ ദിനത്തിലെ മുഖ്യാതിഥി :...

മാളവിക യാത്രകൾ മുഴുവൻ നടത്തിയത് യൂണിഫോമിൽ, ചടങ്ങുകളിലും യൂണിഫോം മാറ്റില്ല, വനിതാ ദിനത്തിലെ മുഖ്യാതിഥി : എസ് ഐ എന്നുപറഞ്ഞ് യുവതി ആളുകളെ പറ്റിച്ചത് ഒരുവര്‍ഷത്തോളം

ഹൈദരാബാദ്: റയില്‍വെ പൊലീസ് ഉദ്യോഗസ്ഥയായി കഴിഞ്ഞ ഒരു വർഷമായി ആള്‍മാറാട്ടം നടത്തിവന്ന യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25) ആണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്.woman arrested for impersonating as rpf sub inspector in telangana

യുവതി വിവാഹനിശ്ചയത്തിന് പോലും യൂണിഫോം ധരിച്ചെത്തിയതോടെ പ്രതിശ്രുതവരന് തോന്നിയ സംശയമാണ് ആള്‍മാറാട്ടം പുറത്തറിയാന്‍ കാരണമായത്. ഇതോടെ റെയില്‍വേ പോലീസ് ‘ഡ്യൂപ്ലിക്കേറ്റ് എസ്.ഐ.’യെ കൈയോടെ പിടികൂടുകയായിരുന്നു.

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മാളവിക 2018-ല്‍ ആർ.പി.എഫിലേക്കുള്ള എസ്.ഐ. റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നു. എന്നാൽ എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവർ പരാജയപ്പെട്ടു. ഇതോഡെവ്‌ എസ്.ഐ.യായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവതി ആള്‍മാറാട്ടം ആരംഭിക്കുകയായിരുന്നു.

2023-ലാണ് മാളവിക എസ്.ഐ. യൂണിഫോം ധരിച്ച്‌ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കാക്കിയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എവിടെ പോകുമ്ബോഴും യൂണിഫോം ധരിക്കുന്നത് യുവതിയുടെ പതിവായിരുന്നു.

എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ മാളവിക തന്റെ വിവാഹനിശ്ചയത്തിനു പോലും യൂണിഫോം ധരിച്ചാണ് എത്തിയത്. മാർച്ച്‌ ആദ്യവാരം നടന്ന ചടങ്ങില്‍ കാക്കി ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെ കണ്ട് പ്രതിശ്രുത വരന് ചില സംശയങ്ങള്‍ തോന്നുകയും. പിന്നാലെ ഇയാള്‍ മാളവികയെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.

ആർ.പി.എഫ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാളവിക എസ്.ഐ. അല്ലെന്നും ഇവർക്ക് ഒരു ജോലിയും ഇല്ലെന്നും വ്യക്തമായി. ഇതോടെ, ഈ വിവരം പോലീസിലും എത്തി. തുടർന്ന് റെയില്‍വേ പോലീസ് സംഘം യുവതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments