Home NRI UK പെന്‍ഷന്‍കാര്‍ക്കുള്ള വിന്റര്‍ ഫ്യൂവല്‍ ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടന്‍

പെന്‍ഷന്‍കാര്‍ക്കുള്ള വിന്റര്‍ ഫ്യൂവല്‍ ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടന്‍

0
പെന്‍ഷന്‍കാര്‍ക്കുള്ള വിന്റര്‍ ഫ്യൂവല്‍ ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടന്‍

പെന്‍ഷനായവര്‍ക്ക് വേണ്ടിയുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടന്‍. കെയിര്‍ സ്റ്റാമര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പദ്ധതി പാര്‍ലമെന്റ് അംഗീകരിച്ചു. ഒരു കോടിയോളം പെന്‍ഷന്‍കാരെയാണ് വെട്ടിക്കുറക്കല്‍ ബാധിക്കുക .winter fuel news

53 അംഗങ്ങള്‍ വിയോജിച്ച് വിട്ടുനിന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 348 പേര്‍ പദ്ധതി നിര്‍ത്തലാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 120 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മന്ത്രിമാരുള്‍പ്പെടെ 52 ലേബര്‍ പാര്‍ട്ടി എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

ഇന്ധന ആനുകൂല്യം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നല്‍കാറുള്ളത്. തണുപ്പില്‍ നിന്ന് രക്ഷ നേടാനും വീട് ചൂട് പിടിപ്പിക്കാനും സൌകര്യങ്ങളൊരുക്കാനാണ് ഇത് നല്‍കുന്നത്. 200 മുതല്‍ 300 പൌണ്ട് വരെയാണ് വര്‍ഷത്തില്‍ നല്‍കുന്നത്. ഏപ്രിലില്‍ പെന്‍ഷന്‍ 4 ശതമാനം വര്‍ദ്ധിപ്പിച്ചതിനാല്‍ ഇന്ധന ആനുകൂല്യം അവസാനിപ്പിച്ചത് കനത്ത ആഘാതമല്ലെന്നാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here