തിരുവനന്തപുരം: മകന്‍ അനില്‍ കെ ആന്റണി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. Will AK Antony campaign for Congress candidate Anton Antony against his son Anil Antony in Pathanamthitta?
ആരോഗ്യസ്ഥിതി പോലിരിക്കുമെന്നാണ് ആന്റണിയുടെ പ്രതികരണം.’ഇത് ഡു ഓര്‍ ഡൈ തെരഞ്ഞെടുപ്പ്’ ആണ്. കെപിസിസി തീരുമാനിക്കുന്ന പട്ടിക അനുസരിച്ച് പ്രചാരണം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്.
ആരോഗ്യം അനുവദിക്കുന്നതു പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും. ഭരണഘടന സംരക്ഷിക്കാന്‍ മോദിയെ അധികാരത്തില്‍നിന്ന് താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും ആന്റണി പറഞ്ഞു.
ഇതോടെ ആന്റണി തിരുവനന്തപുരം വിട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാൻ സാധൃതയില്ലന്നാണ് വിലയിരുത്തൽ. ബിജെപി സ്ഥാനാർത്ഥിയായ മകന് എതിരെ തന്റെ പാർട്ടി സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്കവേണ്ടി എകെ ആന്റണി
പ്രചരണത്തിറങ്ങിയാൽ തെരഞ്ഞെടുപ്പ് കാലത്തെ കേരളത്തിലെ ഏറ്റവും
വലിയ രാഷ്ട്രീയ കൗതുകമായിരിക്കും അത്.
പത്തനംതിട്ടയിലെ സിറ്റിംഗ് എം പി ആന്റോ ആന്റണി എകെ ആന്റണിയുടെ ഏറ്റവുമടുത്ത വിശ്വസ്തനാണ്. കോൺഗ്രസ് എ ഗ്രൂപ്പുകാരനെങ്കിലും ഉമ്മൻ ചാണ്ടിയെക്കാൾ അടുപ്പം ആന്റണിയോടായിരുന്നു. കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ പല വിശ്വസ്തരെയും മറികടന്ന് ആന്റോയെ ഡിസിസി പ്രസിഡണ്ടാക്കിയതും ആന്റണിയുടെ തീരുമാനമായിരുന്നു.
2004 ൽ പാർലെമെന്റ് സീറ്റ് നല്കി കോട്ടയത്ത് സുരേഷ് കുറുപ്പിനോട് മത്സരിച്ച് പരാജയപ്പെട്ട ആന്റോയെ പത്തനംതിട്ടയിലേക്ക് മാറ്റി പരീക്ഷിച്ചതും ആന്റണിയായിരുന്നു.
2009,2014, 2019ലും പരാജയമറിയാതെയാണ് ഒരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ചാണ് പത്തനംതിട്ടയിൽ കോൺഗ്രസിന്റെ കോട്ട കാത്തത്.എന്നാൽ ആന്റോക്ക് വേണ്ടി ഇത്തവണ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്നത് കൗതുകകരമാണ്.
കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ കുന്തമുനയായിരുന്നു എ കെ ആന്റണി. 2024ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി ആന്റണി രംഗത്തിറങ്ങിയാല്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കായി വോട്ട് തേടേണ്ടിവരും.
അല്ലെങ്കില്‍ മകന്‍ അനില്‍ ആന്റണി പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ ഒരിടത്തും പ്രചാരണരംഗത്ത് തന്നെ ഇറങ്ങേണ്ടതില്ലെന്ന് ആന്റണിക്ക് തീരുമാനിക്കേണ്ടി വരും. മകൻ അനിലിന്റെ ആദൃ തെരഞ്ഞെടുപ്പ് മത്സരത്തിൽ മകനെ തള്ളി ആന്റണി കോൺഗ്രസ്കാരനായ തന്റെ പാർട്ടിക്കാന് വേണ്ടി വോട്ടു പിടിക്കാൻ തയ്യാറാവുമോ എന്നത് വരും ദിനങ്ങളിലും ചർച്ചചൂടുപിടിക്കാനാണ് സാധൃത.
എന്നാൽ കഴിഞ്ഞ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അനിൽ ആൻ്റണി ബിജെപി സ്ഥാനാർത്ഥിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേ ദിവസം തന്നെ ആൻ്റണി ചാണ്ടി ഉമ്മനായി പുതുപ്പള്ളിയിൽ ഇറങ്ങിയത് കോൺഗ്രസ് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് കൂപ്പൺ അടിച്ച് പണപ്പിരിവ് നടത്താൻ കെപിസിസി
ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ പുതുപ്പള്ളിയിൽ അനിൽ ആൻ്റണിയുടെ സാന്നിധ്യം ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. അതിനാൽ തന്നെ പത്തനംതിട്ടയിലും ആൻ്റണിയുടെ മകനെന്ന പരിഗണനയോ ക്രിസ്ത്യൻ പശ്ചാത്തലമോ അനിൽ ആന്റണിക്ക് അനുകൂലമായ ഒരു തരംഗവും ഉണ്ടാക്കില്ലെന്നും വിലയിരുത്തലുകളുണ്ട്.
അതിനാൽ തന്നെ പത്തനംതിട്ടയിൽ ആന്റണി വിട്ടുനിൽക്കുന്ന സാഹചര്യത്തെക്കാൾ അനിൽ ആന്റണിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരാണത്തിന് ഇറങ്ങുന്നതാണ് അനുകൂലമാകുക എന്ന വാദവും ഉയരുന്നുണ്ട്.
എന്തായും ആന്റണിയുടെ വൃക്തിപരമായ തീരുമാനത്തോടൊപ്പം നില്ക്കാനാണ് കോൺഗ്രസ് സാധൃത.ആന്റണി പ്രചരണത്തിന് ഇറങ്ങിയില്ലങ്കിൽ
ബിജെപി-കോൺഗ്രസ് ബന്ധമാരോപിച്ച് സിപിഎം ഇത് വിവാദമാക്കുമെന്നും ഉറപ്പാണ്.ആരോഗൃപരമായ കാരണങ്ങൾ മറയാക്കി ആന്റണി പത്തനംതിട്ടയിൽ പ്രചരണത്തിൽ നിന്ന് മാറി നില്ക്കാനാണ് സാധൃതയെന്നും പറയപ്പെടുന്നു.
അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകര്‍ന്നു; വെളളത്തില്‍ വീണ നിരവധി പേരെ കാണാതായി