Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsപാലക്കാട് വിടിൻ്റെ മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന ചവിട്ടി തകർത്തു

പാലക്കാട് വിടിൻ്റെ മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന ചവിട്ടി തകർത്തു

പാലക്കാട് ജില്ലയിലെ കല്ലടിക്കോട് പാങ്ങില്‍ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കാട്ടാന തകർത്തു. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി പ്രദീപിൻ്റെ കാറാണ് കാട്ടാന തകർത്തത്.ഇന്നലെ അർധരാത്രി 12.30 യോടെയാണ് സംഭവം. കാറിൻ്റെ വാതിലും പിൻഭാഗവും തകർന്നിട്ടുണ്ട്. വലിയ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കണ്ടത് ആന അവരുടെ കാറിൽ ഇടിക്കുന്നതാണ്.വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആന ഇറങ്ങി ഓടി. പാങ്ങ് മുന്നേക്കർ ഭാഗത്തെ ജനവാസ കേന്ദ്രങ്ങളിൽ ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകൾ കൂട്ടമായി എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. തോട്ടത്തിലെ പത്തോളം തെങ്ങുകളാണ് ശനിയാഴ്ച രാത്രി കാട്ടാനകൾ നശിപ്പിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments