Home Viral “നിങ്ങളുടെ ഭാര്യ നിങ്ങളുടെ പെണ്‍സുഹൃത്തിനൊപ്പം നിങ്ങളെ പിടിക്കുടുമ്പോള്‍” :ഭർത്താവിന്‍റെ കാറിന്‍റെ ഗ്ലാസ് അടിച്ച് തകർക്കുന്ന ഭാര്യ; വൈറലായി വീഡിയോ

“നിങ്ങളുടെ ഭാര്യ നിങ്ങളുടെ പെണ്‍സുഹൃത്തിനൊപ്പം നിങ്ങളെ പിടിക്കുടുമ്പോള്‍” :ഭർത്താവിന്‍റെ കാറിന്‍റെ ഗ്ലാസ് അടിച്ച് തകർക്കുന്ന ഭാര്യ; വൈറലായി വീഡിയോ

0
“നിങ്ങളുടെ ഭാര്യ നിങ്ങളുടെ പെണ്‍സുഹൃത്തിനൊപ്പം നിങ്ങളെ പിടിക്കുടുമ്പോള്‍” :ഭർത്താവിന്‍റെ കാറിന്‍റെ ഗ്ലാസ് അടിച്ച് തകർക്കുന്ന ഭാര്യ; വൈറലായി വീഡിയോ

ഇപ്പോ എന്ത് എവിടെ നടന്നാലും സോഷ്യൽ മീഡിയയിൽ പങ്കിടുക എന്നത് ഒരു ട്രെൻഡ് ആയി വരുകയാണ്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഒരു കാറിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് തല്ലിതകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാത്രിയില്‍ സ്ട്രീറ്റ് ലൈന്‍റെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ നോക്കി നില്‍ക്കെയാണ് യുവതിയുടെ പരാക്രമണം.wife attacks husband car

യുവതിഒരു ബാറ്റ് കൊണ്ട് കാറിന്‍റെ ഗ്ലാസ് അടിച്ച് തകർക്കുന്നത് നമ്മുക്ക് വിഡിയോയിൽ കാണാം. ചിലര്‍ സംഭവത്തിന്‍റെ വീഡിയോ എടുക്കുന്നതും കാണാം. വീഡിയോ കണ്ട് ആദ്യം സമൂഹമാധ്യമ ഉപയോക്താക്കള്‍ യുവതിക്കെതിരെ തിരിഞ്ഞെങ്കിലും കാര്യമറിഞ്ഞപ്പോള്‍ എല്ലാവരും യുവതിക്കൊപ്പം നിന്നു.

റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്‍റെ മുന്‍വശത്തെ ഗ്ലാസാണ് യുവതി അടിച്ച് പൊട്ടിക്കാൻ ശ്രമിക്കുന്നത്. അല്പം നേരം കഴിയുമ്പോള്‍ കാര്‍ പതുക്കെ പുറകോട്ട് നീങ്ങുന്നു. എന്നാൽ ഈ സമയം യുവതി കാറിന്‍റെ മറുവശത്ത് എത്തി ആ ഭാഗത്തെ ഗ്ലാസം അടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ട്.

ഇതിനിടെ ഡ്രൈവര്‍ സീറ്റില്‍ നിന്നും യുവതിയുടെ ഭര്‍ത്താവ് ചിരിച്ച് കൊണ്ട് പുറത്തിറങ്ങുന്നത് നമ്മുക്ക് കാണാം. ഈ സമയം കാറിന്‍റെ മുകളിലെ സണ്‍റൂഫ് തുറന്ന് ഒരു യുവതി കാറിന്‍റെ മുകളില്‍ കയറി ഇരിക്കുന്നതും കാണാം. യുവതിയുടെ പരാക്രമത്തെ ഭര്‍ത്താവും അയാളുടെ ഗേൾ ഫ്രണ്ടും ചിരിച്ച് കൊണ്ടാണ് കാര്യങ്ങളെ നേരടുന്നെതങ്കിലും യുവതിയുടെ കലിപ്പും ഈ വീഡിയോയില്‍ പ്രകടമാണ്. “നിങ്ങളുടെ ഭാര്യ നിങ്ങളുടെ പെണ്‍സുഹൃത്തിനൊപ്പം നിങ്ങളെ പിടിക്കുടുമ്പോള്‍.” എന്നായിരുന്നു വീഡിയോയില്‍ എഴുതിയിരുന്നത്.

“ഒരു യഥാർത്ഥ നോവല” എന്നായിരുന്നു അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം യുവതിയെ അനുകൂലിച്ചു നിരവധി പേര് രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here