Thursday, April 25, 2024
spot_imgspot_img
HomeNewsIndiaകെജ്‌രിവാളിന്റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം, മന്ത്രി അതിഷിയടക്കം എഎപി നേതാക്കള്‍ അറസ്റ്റില്‍;ബിജെപി ഓഫീസിലേക്കുള്ള...

കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം, മന്ത്രി അതിഷിയടക്കം എഎപി നേതാക്കള്‍ അറസ്റ്റില്‍;ബിജെപി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചില്‍ സംഘർഷം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി.Widespread protests in Delhi over Kejriwal’s arrest

ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ചില്‍ സംഘർഷമുണ്ടായി. അതിഷി അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മോദിക്കും ബിജെപി സർക്കാരിനും എതിരേ മുദ്രാവാക്യങ്ങളുമായെത്തിയ പ്രവർത്തകരെ പോലീസ് നേരിട്ടത് സംഘർഷാവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. പ്രവർത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളില്‍ കയറ്റിയത്.

പ്രതിഷേധത്തെ തുടർന്ന് ഡല്‍ഹിയില്‍ ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹിയില്‍ പോലീസ് നേരത്തേതന്നെ ശക്തമായ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് പ്രതിപക്ഷ മുന്നണിയുടെ പ്രമുഖ നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസവും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഇതിനിടെ, അറസ്റ്റിനെതിരേ കെജ്രിവാള്‍ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കും.ഇഡി ഓഫീസിൽ എത്തിച്ച കെജ്രിവാളിന്‍റെ മെഡിക്കൽ പരിശോധന ഉടൻ നടക്കും.

കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, രാജിവെക്കില്ലെന്നും ജയിലില്‍കിടന്ന് ഭരണം നടത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എ.എ.പി പ്രതികരിച്ചത്. \

ഇതോടെയാണ് പ്രതിഷേധവുമായി ബിജെപി എത്തിയത്. ജയിലില്‍ കിടന്ന് ഭരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലെന്നുമാണ് ബിജെപിയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവർണർ നിയമോപദേശവും തേടിയിട്ടുണ്ട്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments