Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsബംഗാൾ നടിക്ക് നേരിട്ട ലൈംഗികാതിക്രമ വിവരം അറിഞ്ഞിട്ടും എഴുത്തുകാരി കെ അർ മീര മൗനം പാലിച്ചതെന്തിന്?

ബംഗാൾ നടിക്ക് നേരിട്ട ലൈംഗികാതിക്രമ വിവരം അറിഞ്ഞിട്ടും എഴുത്തുകാരി കെ അർ മീര മൗനം പാലിച്ചതെന്തിന്?

കോട്ടയം : ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള നടിമാരുടെ തുറന്നുപറച്ചിലുകളും വിവാദം സൃഷ്ടിക്കുമ്പോഴും കേരളത്തിലെ എഴുത്തുകാർക്കും സാംസ്കാരിക പ്രബുദ്ധർക്കും മൗനം.Why did writer K Ar Meera remain silent after knowing about the sexual assault of Bengali actress?

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തൽ അപ്പോൾ തന്നെ എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ആയ കെ ആർ മീരയെ അറിയിച്ചു വെന്ന് സംവിധായകൻ ജോഷി ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഏഷൃനെറ്റ് ചാനൽ ചർച്ചയിലാണ് താൻ ഇക്കാര്യം അപ്പോൾ തന്നെ കെ ആർ മീരയെ അറിയിച്ച കാര്യം ജോഷി വെളിപ്പെടുത്തിയത്.എന്നാൽ ഇതുവരെയായിട്ടും ഈ വിഷയത്തിൽ എഴുത്തുകാരിയും മുൻ മാധ്യമപ്രവർത്തക കൂടിയായ മീര പ്രതികരിച്ചിട്ടില്ല.ഇക്കാര്യം ചാനൽ ചർച്ച ഉപസംഹരിക്കുമ്പോൾ അവതാരകൻ കൂടിയായ വിനുവി ജോൺ ചൂണ്ടിക്കാട്ടുകയും ചെയ്തു.അതിനുശേഷം മീര മിണ്ടിയിട്ടില്ല.

കേരളത്തിലെ പ്രമുഖ ദിനപത്രത്തിലെ മാധ്യമപ്രവർത്തകയായിരുന്ന മീര രാജി വെച്ച് മുഴുവൻ സമയ സാഹിത്യപ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വയലാർ പുരസ്കാരം , കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ബംഗാൾ പശ്ചാത്തലത്തിൽ ആരാച്ചാർ എന്ന നേവലെഴുതി അതിപ്ര സ്തയായ മീര തന്നെ ബംഗാളിലെ പ്രമുഖ നടിക്ക് നേരിട്ട ദൂരനുഭവം അറിഞ്ഞിട്ടും പ്രതികരിക്കാത്തതാണ് സാംസ്ക്കാരിക മേഖലയിൽ അമ്പരപ്പുണ്ടാക്കിയിരിക്കുന്നത്. മീരയുടെ കൃതികൾക്ക് നിരവധി വായനക്കാരുള്ള സാഹചരൃത്തിൽ എഴുത്തുകാരിയുടെ മൗനവും ചർച്ചയാവുകയാണ്.

കേരളത്തിലെ ഭൂരിപക്ഷം സാംസ്കാരിക നായകരും സിനിമ പ്രവർത്തകരും റിപ്പോർട്ടിലെ ഗുരുതര പരാമർശങ്ങൾക്ക് എതിരെ തികഞ്ഞ മൗനത്തിലാണ്.

പല നടിമാരും ഗുരുതരാരോപണങ്ങളുമായി
മുന്നോട്ടുവന്നിട്ടും സ്ത്രീപക്ഷ എഴുത്തുകാർ ഇതുവരെ ഉരിയാടിയിട്ടില്ല.ഭരിക്കുന്ന സർക്കാരിനെ പിണക്കാതെ യിരിക്കുകയെന്ന രാഷ്ട്രീയ അടവ് തന്നെയാണ് ഇത്തരത്തിലുള്ള പ്രതികരണമില്ലായ്മക്കു കാരണമെന്ന് വിമർശനമുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments