Home News ഉന്നതർക്കെതിരായ പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്?ഫോൺ ചോർത്തിയെന്ന് സമ്മതിച്ചിട്ടും അൻവറിനെതിരെ നടപടിയില്ല!പാര്‍ട്ടിയും മൌനത്തില്‍

ഉന്നതർക്കെതിരായ പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്?ഫോൺ ചോർത്തിയെന്ന് സമ്മതിച്ചിട്ടും അൻവറിനെതിരെ നടപടിയില്ല!പാര്‍ട്ടിയും മൌനത്തില്‍

0
ഉന്നതർക്കെതിരായ പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്?ഫോൺ ചോർത്തിയെന്ന് സമ്മതിച്ചിട്ടും അൻവറിനെതിരെ നടപടിയില്ല!പാര്‍ട്ടിയും മൌനത്തില്‍

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നത് മുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങൾ വരെ അൻവർ ഉന്നയിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.Who is behind PV Anwar’s serious allegations against high officials?

എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ നടത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്‍വറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു. 

അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ മൊഴി എന്ത് എന്നതും ചര്‍ച്ചയാവുകയാണ്. സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം.

ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പൂഴ്ത്തിവെച്ചെന്ന് പിവി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി അറിയാതിരിക്കാനാണ് പൂഴ്ത്തിവെച്ചതെന്ന് അൻവർ പറയുന്നു.

പാർട്ടി ഉത്തരവാദിത്വത്തോടെ ഏൽപ്പിച്ച ജോലി പി. ശശി ചെയ്തില്ല. പോലീസിലെ പ്രശ്നങ്ങൾ അറിയാനും ഗവർമെന്റിനെ അറിയിക്കാനും ആണ് പൊളിറ്റിക്കൽ സെക്രട്ടറി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സോളാര്‍ സമരം അട്ടിമറിച്ചത് ഇന്നത്തെ എഡിജിപി അജിത് കുമാറാണ്.

ഇത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. കുണ്ടമണ്‍കടവിലെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിലും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയെങ്കിലും പൊളിറ്റിക്കല്‍ സെക്രട്ടറി അത് തട്ടിമാറ്റി.

പി ശശിയ്ക്കെതിരെ രണ്ട് ദിവസത്തിനകം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകുമെന്ന് അൻവർ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ ശശിക്കെതിരെ അന്‍വര്‍ പരാതി നല്കിയില്ലെന്നാണ് വിവരം.

എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നത് മുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങൾ വരെ അൻവർ ഉന്നയിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

അതേസമയം എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. കൂടിക്കാഴ്ചയെ വിമർശിക്കാൻ യോഗ്യനായ ഒരാൾ കേരളത്തിലുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു.രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഉന്നതർക്കെതിരായ പിവി അൻവറിന്റെ ഗുരുതര ആരോപണങ്ങളിൽ സിപിഎം മൗനത്തിലാണ്. മന്ത്രിമാരുടെ ഫോണുകൾ വരെ ചോർത്തിയെന്ന ആരോപണം ഉയരുമ്പോഴും ഇത്രയൊക്കെ പറഞ്ഞ അൻവറിന് പിന്നിൽ ആരെണെന്ന ചോദ്യവും ഉയരുന്നുണ്ട്.  

ഫോൺ ചോർത്തിയെന്ന ഗുരുതര കുറ്റം ചെയ്തെന്ന് സമ്മതിച്ചിട്ടും അൻവറിനെതിരെ നടപടിയില്ല. ഫോണ്‍ ചോര്‍ത്തല്‍ അടക്കം ഉന്നയിച്ചിട്ടും അന്‍വറിനെതിരെ കേസെടുക്കാത്തത് വലിയ വിമര്‍ശനമായി മാറുന്നുണ്ട്.

അൻവർ കെട്ടഴിച്ചുവിട്ട ആരോപണങ്ങളിൽ നിന്ന് സർക്കാർ ഓടിയൊളിക്കുന്നതിനിടെയാണ് കൃത്യമായി ഇക്കാര്യത്തിൽ ഇടപെടലുമായി ഗവർണർ രംഗത്ത് വരുന്നത്. ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗൗരവകരമാണ് എന്നാണ് ഗവർണറുടെ നിലപാട്.

കൂടാതെ ഈ വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തിലെ പോലീസ് സേനയിലെ ഉന്നതർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരെ നിരന്തരം ആരോപണങ്ങൾ നടത്തുന്ന അൻവറിനെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഗവർണറുടെ നടപടി.

പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന അൻവറിന്റെ പ്രസ്‌താവനയും ഗൗരവത്തിൽ എടുക്കണമെന്നാണ് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here