Monday, July 22, 2024
spot_imgspot_img
HomeNewsKerala News'രണ്ടാം ഇന്ദിര'യെന്ന് വിശേഷണം, വയനാട്ടില്‍ ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; രാഹുലിന് പകരം പ്രിയങ്ക...

‘രണ്ടാം ഇന്ദിര’യെന്ന് വിശേഷണം, വയനാട്ടില്‍ ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ തെരഞ്ഞെടുപ്പ് ആവേശം ഒട്ടും കുറയാതെ വീണ്ടും വയനാട്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് ഒഴിയുന്നതോടെ വീണ്ടും തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. പകരം പ്രിയങ്ക ഗാന്ധിയാണെന്ന ആവേശം കൂടിയുണ്ട് ഇത്തവണ. രാഹുല്‍ വയനാട് വിടുന്നതില്‍ ജനങ്ങള്‍ക്ക് അതൃപ്തി യുണ്ടെങ്കിലും പ്രിയങ്കയുടെ സാന്നിധ്യം ജനങ്ങളെ അവേശത്തിലാക്കുകയാണ്.When Priyanka Gandhi comes as a candidate, Wayanad is again in the election excitement

രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം കുത്തനെ ഉയരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സ്ത്രീകളുടെ ഉള്‍പ്പെടെ നല്ലൊരു ശതമാനം വോട്ടും പ്രിയങ്കയ്ക്ക് കിട്ടുമെന്ന ഉറപ്പ് ആദ്യം തന്നെ നേതാക്കള്‍ പങ്കുവച്ചു കഴിഞ്ഞു. ആദ്യമായാണ് പ്രിയങ്ക ഗാന്ധി  മല്‍സരിക്കാനിറങ്ങുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരമെത്തുന്ന പ്രിയങ്കയെ രണ്ടാം ഇന്ദിര എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

രണ്ടുവട്ടം രാഹുല്‍ നേടിയ മിന്നും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 2019ല്‍ രാഹുല്‍ ഗാന്ധി നേടിയ 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ദേശീയ തലത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റം വയനാട്ടില്‍ പ്രതിഫലിച്ചേക്കും. ന്യൂനപക്ഷ വോട്ടുകളും സ്ത്രീ വോട്ടുകളും ലക്ഷ്യമിട്ടാകും യുഡിഎഫിന്റെ പ്രചാരണം.

പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്. രാഹുലിന്‍റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോള്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം തന്നെയാണ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നല്‍കുന്നത്.

രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വരണമെന്നാണ് ലീഗ് നേതൃത്വം ഉള്‍പ്പെടെ എഐസിസിയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. 

അമേഠി തിരിച്ചുപിടിച്ചും റായ്ബറേലി നിലനിര്‍ത്തിയും വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിച്ചും പഴയ പ്രതാപത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നുവെന്ന ആവേശത്തിലാണ് അണികള്‍. 

പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇന്ത്യയിലേയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ് ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടിലെ ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാനാണ് പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പുമെന്നാണ് സൂചന. 

പ്രിയങ്കാഗാന്ധിയെ ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായാണ് ആളുകള്‍ കാണുന്നത്. പ്രസംഗങ്ങളും ചടുലമായ പ്രവര്‍ത്തന രീതിയിലും പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിന് കരുത്തുപകരും.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ പ്രസംഗത്തിന് വേണ്ടിയാണ് ആളുകള്‍ കൂടുതല്‍ ഞങ്ങളെ സമീപിച്ചിരുന്നത്. പ്രിയങ്കയുടെ പോരാട്ടം അനിവാര്യതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യം പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആവേശമുണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വയനാട്ടില്‍ നിന്നും മത്സരിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വാഗതം ചെയ്തു. അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാര്‍ട്ടിയും നിയോഗിക്കുന്നത്.

വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തില്‍ പ്രിയങ്ക കേരളത്തിന്റെ പ്രിയങ്കരിയാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യത്തിലെ രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനനമാണ് പ്രിയങ്ക ഗാന്ധിയിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. വയനാട്ടിലേക്കുള്ള പ്രിയങ്കയുടെ വരവ് ഓരോ കുടുംബവും ആഘോഷമാക്കും. ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കും. പ്രിയങ്കക്ക് വയനാടിനെ പരിചയപ്പെടുത്തേണ്ടതില്ല.

വയനാടുമായി ബന്ധപ്പെട്ട വികസന ചർച്ചകളിൽ പ്രിയങ്ക എല്ലാ മാസവും പങ്കെടുക്കുമായിരുന്നു. രാഹുൽ മുഴുവൻ സമയം എം പി അല്ലെന്ന് പറയാനാകില്ലെന്നും എല്ലാ കാര്യങ്ങളിലും രാഹുലിൻ്റെ ശ്രദ്ധ പതിഞ്ഞിരുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധി ഉണ്ടാക്കിയ രാഷ്ട്രിയ – തെരഞ്ഞെടുപ്പ് അടിത്തറ ഉണ്ട്. പ്രചാരണം അതിൽ ഊന്നിയാകുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments