യുകെ :ഒരാഴ്ചയില്‍ ഏഴ് ജോലികളാണ് യുകെക്കാരിയായ ഒരു 21 കാരി ക്ലോ വുഡ്റോഫ് ചെയ്യുന്നത്.ബേക്കർ, പ്രൊഫഷണൽ ഡാൻസ് ഇൻസ്ട്രക്ടർ, ഇൻഫ്ലുവൻസർ, ബാരിസ്റ്റ, ബേബിസിറ്റർ, ബോട്ട് ടൂർ ഗൈഡ്, സബ് വേ ജീവനക്കാരി തുടങ്ങിയ നിരവധി റോളുകളിലൂടെയാണ് ക്ലോ വുഡ്റോഫ് കടന്ന് പോകുന്നത്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ തന്‍റെ തിരക്കേറിയ ഷെഡ്യൂളില്‍ താന്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോഴുള്ള ജോലികള്‍ ഒന്നും ഒഴിവാക്കാന്‍ താല്പര്യമില്ലെന്നും അവര്‍ പറഞ്ഞു. ഒരു ആഴ്ചയിൽ ഏഴ് ദിവസവും വിവിധ ജോലികളിൽ നിന്നായി പ്രതിമാസം ഏകദേശം 2,362 ഡോളർ (ഏകദേശം 2 ലക്ഷം രൂപ) ക്ലോ സമ്പാദിക്കുന്നുണ്ട് .
“നൃത്തം എല്ലായ്പ്പോഴും എന്‍റെ ആദ്യ പ്രണയമാണ്. പക്ഷേ, തിരക്കുള്ള ഷെഡ്യൂളുകള്‍ ഞാൻ ആസ്വദിക്കുന്നു. തിരക്കിലായിരിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു!” എന്നും അവർ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.