Wednesday, September 11, 2024
spot_imgspot_img
HomeNRIUKആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ; ബാക്കി സമയം കുടുംബത്തിനൊപ്പമോ ആഘോഷങ്ങള്‍ക്കായോ യുകെയില്‍ ഓഫീസ്...

ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ; ബാക്കി സമയം കുടുംബത്തിനൊപ്പമോ ആഘോഷങ്ങള്‍ക്കായോ യുകെയില്‍ ഓഫീസ് ജോലിയില്‍ വന്‍മാറ്റം ഒക്ടോബര്‍ മുതല്‍

ബ്രിട്ടന്‍: ആഴ്ചയില്‍ നാലു ദിവസം ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. പുതുക്കുന്ന രീതി അനുസരിച്ച് ആഴ്ചയില്‍ നാലു ദിവസം ഓഫീസില്‍ ജോലി ചെയ്താല്‍ മതിയാകും. തൊഴില്‍ സമയം നിജപ്പെടുത്തുന്നത് വഴി അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കോണ്‍ട്രാക്ട് അനുസരിച്ചുള്ള മണിക്കൂറുകള്‍ ജോലി ചെയ്ത് തീര്‍ത്താല്‍ മതിയാകും. weekly 4 days work

ബിസിനസ്സുകളും, ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നിയമം തയാറാക്കിയത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്യാം. വെള്ളിയാഴ്ച മുതല്‍ അവധി.

കംപ്രസ് ചെയ്ത സമയം പോലുള്ള വഴക്കമുള്ള ജോലി ക്രമീകരണങ്ങള്‍ ആളുകളെ അവരുടെ ജോലിയും ഗാര്‍ഹിക ജീവിത പ്രതിബദ്ധതകളും സന്തുലിതമാക്കാന്‍ സഹായിക്കുമെന്നും ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും നിലനിര്‍ത്താനുമുള്ള തൊഴിലുടമയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്സണല്‍ ആന്‍ഡ് ഡവലപ്മെന്റിലെ പബ്ലിക് പോളിസി മേധാവി ബെന്‍ വില്‍മോട്ട് പറഞ്ഞു.

പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് ജോലിക്കാരുടെ അവകാശമായി മാറുന്നതായിരിക്കും.

ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്‌ത പ്രകാരം ഓട്ടം സീസണില്‍ ലേബര്‍ അവതരിപ്പിക്കുന്ന പാക്കേജിലാണ് ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉള്‍പ്പെടുക. ഉപ പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ നിയമത്തിനായി കൊടിപിടിക്കുന്നത്. കൂടാതെ ബിസിനസ്സുകളും, ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നിയമം വികസിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

എങ്കിലും ജോലിക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയം ആവശ്യപ്പെടാമെങ്കിലും ഇത് അനുവദിക്കണമെന്ന് കമ്പനിക്ക് നിബന്ധനയില്ല. പക്ഷെ പുതിയ നിയമം വരുന്നതോടെ ഇത് ജോലിക്കാരുടെ അവകാശമായി മാറും. തുടർന്ന് തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്ത് വെള്ളിയാഴ്ച ഓഫാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments